Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ചത് ചോ​​ദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ നടുറോഡിലിട്ട് തല്ലി യുവതി; വീഡിയോ വൈറലായതോടെ 30കാരിയെ അറസ്റ്റ് ചെയ്ത് പൊലീസും; വീഡിയോ കാണാം

ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ചത് ചോ​​ദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ നടുറോഡിലിട്ട് തല്ലി യുവതി; വീഡിയോ വൈറലായതോടെ 30കാരിയെ അറസ്റ്റ് ചെയ്ത് പൊലീസും; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഹെൽമറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ നടുറോഡിലിട്ട് മർദ്ദിച്ച് യുവതി. വീഡിയോ വൈറലായതോടെ യുവതിയേയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് പൊലീസും. മുംബൈ കൽബാദേവിയിലെ സൂർത്തി ഹോട്ടൽ ജങ്ഷനിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. സാധ്വിക രാമകാന്ത് തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസ് കോൺസ്റ്റബിളായ ഏക്നാഥ് പോർട്ടെയെ നടുറോഡിലിട്ട് മർദ്ദിച്ചത്. സംഭവം വിവാദമായതോടെയാണ് സാധ്വികയേയും സുഹൃത്ത് മുഹ്സിൻ ഷേഖിനെയും മുംബൈ എൽ.ടി. മാർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനാണ് മുഹസിൻ ഷേഖിനെ ട്രാഫിക് പൊലീസുകാരനായ ഏക്നാഥ് പോർട്ടെ പിടികൂടിയത്. തുടർന്ന് പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. ഇതുകേട്ടതോടെ മുഹ്സിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സാധ്വിക വിഷയത്തിൽ ഇടപെടുകയായിരുന്നു. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിന് ഇവർ പൊലീസുകാരനോട് തട്ടിക്കയറുകയും പിന്നാലെ മർദിക്കുകയും ചെയ്തു. പൊലീസുകാരൻ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ ആരോപണം. വനിതാ പൊലീസ് എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തി. ട്രാഫിക് പൊലീസുകാരന്റെയും യുവതിയുടെയും മൊഴിയെടുത്തു. മോശമായി പെരുമാറിയിട്ടില്ലെന്നും സർ, മാഡം എന്ന് മാത്രമാണ് യുവതിയെ അഭിസംബോധന ചെയ്തതെന്നുമായിരുന്നു പൊലീസുകാരന്റെ മൊഴി. അന്വേഷണത്തിൽ പൊലീസുകാരൻ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇരുവർക്കുമെതിരേ കേസെടുത്തത്. യുവതി മർദിച്ചിട്ടും സംയമനം പാലിച്ച പൊലീസുകാരനെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്തു.

യുവതി പൊലീസുകാരനെ റോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്തി പൊലീസ് ഇരുവർക്കുമെതിരേ കേസെടുത്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP