Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനോടും ചൈനയോടുമുള്ള യുദ്ധത്തിന്റെ സമയം നരേന്ദ്ര മോദി കുറിച്ചിട്ടുണ്ട്; ബിജെപി ഉത്തർപ്രദേശ് അധ്യക്ഷന്റെ വിവാദ പരാമർശം ഇങ്ങനെ

പാക്കിസ്ഥാനോടും ചൈനയോടുമുള്ള യുദ്ധത്തിന്റെ സമയം നരേന്ദ്ര മോദി കുറിച്ചിട്ടുണ്ട്; ബിജെപി ഉത്തർപ്രദേശ് അധ്യക്ഷന്റെ വിവാദ പരാമർശം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: പാക്കിസ്ഥാനോടും ചൈനയോടുമുള്ള യുദ്ധം എപ്പോൾ വേണമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി ഉത്തർപ്രദേശ് അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതിനെയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്റെ അവകാശവാദം. ബിജെപി നേതാവിന്റെ പ്രതികരണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ബിജെപി എംഎൽഎ സഞ്‍ജയ് യാദവിന്റെ വീട്ടിൽ ഒരു പരിപാടിക്കിടെയാണു സ്വതന്ത്ര ദേവ് വിവാദ പരാമർശം നടത്തിയത്. സമാജ്‍വാദി പാർട്ടി, ബിഎസ്‌പി പ്രവർത്തകരെ ഭീകരരുമായാണു സ്വതന്ത്ര ദേവ് താരതമ്യം ചെയ്തത്. 'രാമക്ഷേത്ര നിർമ്മാണം, ആർട്ടിക്കിൾ 370 എന്നിവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പോലെ പാക്കിസ്ഥാനുമായും ചൈനയുമായും എപ്പോഴാണ് യുദ്ധം നടത്തേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്.' സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ സ്വതന്ത്രദേവ് സിങ് പറയുന്നു.

യുദ്ധത്തിനുള്ള തീയതി നിശ്ചയിച്ചതായും ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന  പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്. തന്റെ പ്രസംഗത്തിൽ സമാജ് വാദി പാർട്ടിയിലേയും ബഹുജൻ സമാജ് വാദി പാർട്ടിയിലെയും പ്രവർത്തകരെ ഭീകരവാദികളോട് താരതമ്യം ചെയ്യുന്നുമുണ്ട്.

എന്നാൽ ബിജെപി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുന്നതിനാണു സംസ്ഥാന അധ്യക്ഷൻ അങ്ങനെ പറഞ്ഞതെന്ന് രവീന്ദ്ര ഖുഷ്‍വാഹ എംപി പറഞ്ഞു. ചൈനയുമായി അതിർത്തിയിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ആഗ്രഹിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ഞായറാഴ്ച പറഞ്ഞിരുന്നു. ഇന്ത്യയുടേതായിട്ടുള്ള ഒരിഞ്ചു സ്ഥലം പോലും കൊണ്ടുപോകാൻ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP