Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർകോട് ടാറ്റ ആശുപത്രി ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി; കോവിഡ് നിയന്ത്രണ വിധേയമാകുമ്പോൾ സാധാരണ ആശുപത്രിയായി പ്രവർത്തിക്കും

കാസർകോട് ടാറ്റ ആശുപത്രി ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി; കോവിഡ് നിയന്ത്രണ വിധേയമാകുമ്പോൾ സാധാരണ ആശുപത്രിയായി പ്രവർത്തിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് ജില്ലയിൽ ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ചു നൽകിയ ആശുപത്രി ബുധനാഴ്‌ച്ച മുതൽ പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചതാണ് ഇക്കാര്യം

ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഒന്നാംഘട്ടമായി മെഡിക്കൽ, പാരാമെഡിക്കൽ, അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം നടന്നുവരികയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോൾ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവർത്തിക്കും. കാസർകോട് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വർധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി കാസർകോട് ജില്ലയിലെ തെക്കിൽ വില്ലേജിൽ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിർമ്മിച്ചത്. ടാറ്റാ ഗ്രൂപ്പാണ് വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ആശുപത്രി സൗജന്യമായി നിർമ്മിച്ച് സർക്കാരിന് കൈമാറിയത്.

നിർമ്മാണം പൂർത്തിയായിട്ടും ആശുപത്രി പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ ഒന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണത്താൻ പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP