Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെടിയുടെ കമ്പു മുറിച്ചതിനെ ചൊല്ലി തർക്കം; രാത്രിയിൽ വീട്ടിൽ കയറി അച്ഛനെയും മകനെയും തുരുതുരാ വെട്ടി; ഒളിവിടം പൊലീസ് കണ്ടെത്തിയപ്പോൾ തുണിയില്ലാതെ ആറ്റിൽച്ചാടി; പൊലീസ് പിന്തുടർന്ന് വീട്ടിൽ കയറി പിടികൂടി; മല്ലപ്പള്ളിയിൽ സംഹാര താണ്ഡവമാടിയ യുവാവ് പിടിയിൽ

ചെടിയുടെ കമ്പു മുറിച്ചതിനെ ചൊല്ലി തർക്കം; രാത്രിയിൽ വീട്ടിൽ കയറി അച്ഛനെയും മകനെയും തുരുതുരാ വെട്ടി; ഒളിവിടം പൊലീസ് കണ്ടെത്തിയപ്പോൾ തുണിയില്ലാതെ ആറ്റിൽച്ചാടി; പൊലീസ് പിന്തുടർന്ന് വീട്ടിൽ കയറി പിടികൂടി; മല്ലപ്പള്ളിയിൽ സംഹാര താണ്ഡവമാടിയ യുവാവ് പിടിയിൽ

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: പറമ്പിലേക്ക് വീണു കിടന്ന ചെടിയുടെ കമ്പ് മുറിച്ച അയൽവാസിയെയും മകനെയും വീട്ടിൽ കയറി തുരുതുരാ വെട്ടിയ യുവാവിനെ പൊലീസ് രണ്ടു ദിവസം പിന്തുടർന്ന് പിടികൂടി. പൊലീസിനെ കണ്ട് തുണിയില്ലാതെ ആറ്റിൽച്ചാടിയ പ്രതി മുണ്ടെടുക്കാൻ വേണ്ടി വീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. പരിയാരം ഇരട്ടികാലായിൽ രവി(65), മകൻ ഇആർ സിജിൻ (36) എന്നിവർക്കാണ് വെട്ടേറ്റത്. പ്രതി ഇരട്ടി കാലായിൽ അനീഷ്‌കുമാറിനെ(40)യാണ് കീഴ്‌വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22 ന് രാത്രിയിലാണ് ആക്രമണം നടന്നത്. അന്ന് തന്നെ പകലാണ് രവിയും മകനും ചേർന്ന് അനിൽ കുമാറിന്റെ വീട്ടിലെ ചെടിയുടെ കമ്പ് മുറിച്ചത്. ഇതേചൊല്ലി അപ്പോൾ തന്നെ വാക്കേറ്റവും സംഘർഷവും ഉണ്ടായി. രാത്രിയിൽ വെട്ടുകത്തിയുമായി അയൽവാസിയുടെ വീട്ടിൽ ഓടിക്കയറിയ അനിൽ അച്ഛനെയും മകനെയും തലങ്ങും വിലങ്ങും തുരുതുരാ വെട്ടുകയായിരുന്നു.

വെട്ടേറ്റ് സിജിന്റെ മൂക്ക്, ചെവി എന്നിവ അറ്റു. ചുണ്ട് രണ്ടായി പിളർന്നു. രവിക്ക് കൈക്കാണ് പരുക്ക്. ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. അക്രമത്തിന് ശേഷം അനിൽകുമാർ ഒളിവിൽ പോയി. ഇയാളെ തെരഞ്ഞു വരുന്നതിനിടെ ശനിയാഴ്ച പകൽ പൊലീസിന്റെ മുന്നിൽ വന്നു പെട്ടു. തുടർന്ന് ഓടി മണിമലയാറ്റിൽ ചാടി. ഓുടന്ന വഴി ഉടുമുണ്ട് നഷ്ടമായിരുന്നു. ആറ് നീന്തിക്കടന്ന പ്രതിക്ക് തുണിയില്ലാത്തതിനാൽ വേറെ എങ്ങോട്ടും രക്ഷപ്പെടാൻ കഴിഞ്ഞില്ല.

തുടർന്ന് രാത്രി വീട്ടിൽ മുണ്ടെടുക്കാനെത്തിയപ്പോഴാണ് കാത്തു നിന്ന പൊലീസ് സംഘം പിടികൂടിയത്. എസ്ഐമാരായ കുരുവിള ജോർജ്, കെഎസ്മധു, എഎസ്ഐ സദാശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP