Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസിന്റെ അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്ന് ഹാരിസ്; റംസി ആത്മഹത്യ കേസിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച് റിമാൻഡ് പ്രതി

കേസിന്റെ അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്ന് ഹാരിസ്; റംസി ആത്മഹത്യ കേസിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച് റിമാൻഡ് പ്രതി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: റംസി ആത്മഹത്യ കേസിൽ റിമാൻഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. റംസി ആത്മഹത്യ കേസിൽ അറസ്റ്റിലായ ഏക പ്രതിയാണ് ഹാരിസ്. കേസിന്റെ അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് മുഖ്യവാദം. തിങ്കളാഴ്ച ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി പരിഗണിക്കും. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു.

വിവാഹവാഗ്ദാനം നൽകിയതിനു ശേഷം വിവാഹത്തിൽ നിന്ന് ഹാരിസ് പിന്മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്. അറസ്റ്റിനു ശേഷം ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഏതാണ്ട് ഒരു മാസത്തിലേറെയായി റിമാൻഡിലാണ്. റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹാരിസിന്റെ ജാമ്യാപേക്ഷ. കേസിൽ ഹാരിസിന്റെ അമ്മയ്ക്കും സഹോദരനും ഇയാളുടെ ഭാര്യയും സീരിയിൽ നടിയുമായ ലക്ഷ്മി പ്രമോദിനും കൊല്ലം കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ അന്വേഷണ സംഘം സമർപ്പിച്ച അപ്പീൽ‌ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികൾ പൂർത്തിയായ ശേഷം മതി തുടരന്വേഷണം എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ച കേസിൽ മുഖ്യപ്രതിയായ ഹാരീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹാരീസും റംസിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഹാരീസ് പെൺകുട്ടിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയർന്നത്.

പഠനകാലം മുതൽ റംസിയും ഹാരിസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടേയും പ്രണയം വീട്ടുകാർക്ക് അറിയാമായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം മാറ്റിവെക്കുകയായിരുന്നു. ഹാരിസിന് ജോലി കിട്ടുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നും വീട്ടുകാർ നിശ്ചയിച്ചു. ഇതുപ്രകാരം ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി. ഇതിനിടയിൽ ബിസിനസ് ആവശ്യങ്ങൾക്ക് ഹാരിസിന് റംസിയുടെ കുടുംബം പലപ്പോഴായി പണവും ആഭരണങ്ങളും നൽകി സഹായിച്ചു.

എന്നാൽ പിന്നീട് വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ഹാരിസ് ഒഴികഴിവ് പറയുകയായിരുന്നു. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നിരുന്നു. ഹാരിസിന് മറ്റൊരു വിവാഹ ആലോചന വന്നതോടെ റംസിയെ ഒഴിവാക്കി. ഹാരിസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് റംസി ഉറച്ച നിലപാടെടുത്തു. ഹാരിസുമായി ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച ശേഷം സമൂഹമാധ്യമത്തിൽകൂടി അതിന്റെ ചിത്രം ഹാരിസിന് അയച്ചു നൽകി. പിന്നീട് ഹാരിസിന്റെ മാതാവിനെ വിളിച്ച് സംസാരിച്ച ശേഷം റംസി ആത്മഹത്യ ചെയ്യുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP