Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊടുവള്ളിയിലെ പെൺകുട്ടി ടിക് ടോക്കിലൂടെ പരിചയപ്പെട്ടത് ചെന്നൈ സ്വദേശിനിയെ; അടുപ്പം പ്രണയമായപ്പോൾ ഒളിച്ചോടി താമസം തുടങ്ങി; വീട്ടുകാരുടെ പരാതിയിൽ കേരളാ പൊലീസ് ചെന്നെയിലെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വന്നു; തന്റെ പങ്കാളിയെ കൊണ്ടുപോയത് ബലപ്രയോഗത്തിലൂടെയെന്ന് ചെന്നൈ സ്വദേശിനി

കൊടുവള്ളിയിലെ പെൺകുട്ടി ടിക് ടോക്കിലൂടെ പരിചയപ്പെട്ടത് ചെന്നൈ സ്വദേശിനിയെ; അടുപ്പം പ്രണയമായപ്പോൾ ഒളിച്ചോടി താമസം തുടങ്ങി; വീട്ടുകാരുടെ പരാതിയിൽ കേരളാ പൊലീസ് ചെന്നെയിലെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വന്നു; തന്റെ പങ്കാളിയെ കൊണ്ടുപോയത് ബലപ്രയോഗത്തിലൂടെയെന്ന് ചെന്നൈ സ്വദേശിനി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചില പ്രണയങ്ങൾ അംഗീകരിക്കുന്നതിൽ കേരളം സമൂഹം അത്രയ്ക്ക് പുരോഗമിച്ചിട്ടില്ല. ലെസ്‌ബിയൻ ബന്ധങ്ങൾക്ക് ഇപ്പോഴും പലവിധത്തിലുള്ള വിലങ്ങുതടികളാണ് പൊതുവേ നിലനിൽക്കുന്നത്. സമാനമായ ഒരു പരാതി കൂടി ഇപ്പോൾ ഉണ്ടായിരിക്കയാണ്. ചെന്നൈ സ്വദേശിനിക്കൊപ്പം ഒരുമിച്ചു താമസിക്കുകയായിരുന്നു പെൺകുട്ടിയെ കേരളാ പൊലീസ് ചെന്നൈയിലെത്തി ബലം പ്രയോഗിച്ചു കൊണ്ടു പോയി എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ പെൺകുട്ടിയെ വിട്ടുകിട്ടണം എന്ന ആവശ്യവുമായി രംഗത്തെത്തിയത് പങ്കാളിയായ ചെന്നൈ യുവതിയാണ്.

കോഴിക്കോട് സ്വദേശിനിയായ 21 കാരിയെ സമ്മതം ഇല്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നാണ് ഇവരുടെ ആരോപണം. ടിക്ക് ടോക്കിലൂടെ
പരിചയപ്പെട്ടാണ് പെൺകുട്ടികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. രക്ഷിതാക്കളുടെ എതിർപ്പു അവഗണിച്ചുകൊണ്ടായാരുന്നു ഇവരുടെ അടുപ്പം. കൊടുവള്ളിയിലെ ലാബ് അസിസ്റ്റൻഡാണ് പെൺകുട്ടി. ടിക് ടോക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ, സമൂഹത്തിന്റെ മുന്നിൽ വലിയ തെറ്റായതിനാൽ വീട്ടുകാർ എതിർത്തു. എന്നാൽ, വീട്ടുകാരുടെ എതിർപ്പും വകവെക്കാതെ ഇവരുടെ പ്രണയബന്ധം മുന്നോട്ടു പോകുകയായിരുവ്‌നു.

തനിക്ക് ഏറെ ഇഷ്ടമുള്ള ചെന്നൈ സ്വദേശിനിക്കൊപ്പം പെൺകുട്ടി ഒളിച്ചോടുകയും ചെയ്തു. ഇതോടെയാണ് പരാതി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ടിക്ക് ടോക്കിലേക്കും ചെന്നൈയിലേക്കും എത്തിയത്. ഇന്ന് നുംഗമ്പാക്കത്തെത്തിയ കൊടുവള്ളി പൊലീസ് പെൺകുട്ടിയെ കൂട്ടികൊണ്ടു പോരുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾക്കിടെ ചെന്നൈയിൽ നിന്ന് കാറിൽ കോഴിക്കോട് എത്തിയാണ് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയത്. നുംഗമ്പാക്കത്തെ വസതിയിൽ ചെന്നൈ സ്വദേശിനിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ബിരുദ വിദ്യാർത്ഥിയാണ് ചെന്നൈ സ്വദേശിനി. അതേസമയം പെൺകുട്ടിയുടെ സമ്മതം ഇല്ലാതെ ബലം പ്രയോഗിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് ചെന്നൈ സ്വദേശിനി ആരോപിക്കുന്നു.

പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി നുഗമ്പാക്കം പൊലീസിൽ പരാതി നൽകി. അവൾക്ക് തനിക്കൊപ്പം താമസിക്കാനായിരുന്നു ഇഷ്ടമെന്നും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. അതേസമയം മാൻ മിസ്സിങ് കേസിലെ പരാതി പരിഗണിക്കുകയാണ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ താമരശ്ശേരി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടിയെ തന്നിൽ നിന്ന് അകറ്റാൻ സദാചാര പൊലീസ് ചമയുകയാണ് കേരള പൊലീസെന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP