Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനായിരം രൂപയ്ക്ക് വിറ്റ പിഞ്ചുകുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കൾ; തങ്ങൾ നൽകിയത് ഒന്നര ലക്ഷം രൂപയെന്ന് ദമ്പതികൾ; ആശുപത്രി അധികൃതരുടെയും സ്റ്റാഫ് നഴ്‌സിന്റെയും പങ്ക് അന്വേഷിച്ച് പൊലീസ്

പതിനായിരം രൂപയ്ക്ക് വിറ്റ പിഞ്ചുകുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കൾ; തങ്ങൾ നൽകിയത് ഒന്നര ലക്ഷം രൂപയെന്ന് ദമ്പതികൾ; ആശുപത്രി അധികൃതരുടെയും സ്റ്റാഫ് നഴ്‌സിന്റെയും പങ്ക് അന്വേഷിച്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരബാദ്: പതിനായിരം രൂപയ്ക്ക് വിറ്റ പിഞ്ചുകുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കൾ. തങ്ങൾ കുഞ്ഞിനെ വാങ്ങിയത് ഒന്നരലക്ഷം രൂപയ്ക്കെന്ന് ദമ്പതികൾ. ഒടുവിൽ പൊലീസ് ഇടപെട്ട് കുഞ്ഞിനെ തിരികെ നൽകണമെന്ന് നിർദ്ദേശം നൽകി. തെലങ്കാനയിലെ മഹാമുതാരം മണ്ഡലിലെ വലെംകുന്ത ഗ്രാമത്തിലാണ് സംഭവം.

15 ​ദിവസം മാത്രം പ്രായമുള്ള തങ്ങളുടെ നാലാമത്തെ കുഞ്ഞിനെയാണ് മാതാപിതാക്കൾ മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റത്. കുട്ടിയെ വീണ്ടും വാങ്ങാൻ അച്ഛനും അമ്മയും എത്തിയതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്.. നാലാമത്തെ കുട്ടിയെ ദമ്പതികൾക്ക് വിൽക്കാൻ ഇവർ തീരുമാനിച്ചത് ജൂണിലാണ്. കുട്ടിക്ക് പതിനഞ്ച് ദിവസം പ്രായമായപ്പോഴാണ് ദമ്പതികൾ മാതാപിതാക്കളെ സമീപിച്ചത്. ആ സമയത്ത് അവർക്ക് പതിനായിരം രൂപയും നൽകി. ദിവസങ്ങൾക്ക് ശേഷം മനംമാറിയ അച്ഛനും അമ്മയും കുട്ടിയെ തിരിച്ചാവശ്യപ്പെടുകയായിരുന്നു.

ഇതേതുടർന്ന് കുട്ടിയുടെ മാതാപിതാക്കളും ദമ്പതികളും തമ്മിൽ തർക്കമായി. കുട്ടിയെ വാങ്ങിയത് ഒന്നരലക്ഷം രൂപയ്ക്കാണെന്നാണ് ദമ്പതികളുടെ വാദം. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. അവർക്ക് അവരുടെ കുഞ്ഞിനെ തിരികെ വേണം, അവർ ചോദിക്കുന്നത് ഉചിതമാണ്. കുഞ്ഞിനെ ഏൽപ്പിക്കാൻ ദമ്പതികളോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെയും സ്റ്റാഫ് നഴ്‌സിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP