Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.എ.എ വിഷയത്തിൽ മുസ്‌ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; പ്രതിഷേധത്തിന്റെ പേരിൽ നടന്നത് ആസൂത്രിത അക്രമം: മോഹൻ ഭാഗവത്

സി.എ.എ വിഷയത്തിൽ മുസ്‌ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; പ്രതിഷേധത്തിന്റെ പേരിൽ നടന്നത് ആസൂത്രിത അക്രമം: മോഹൻ ഭാഗവത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സി.എ.എയുടെ പേരിൽ മുസ്‌ലിംകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. മുസ്‌ലിം ജനസംഖ്യയെ ഇല്ലാതാക്കാനാണ് നിയമമെന്ന് അവർ തെറ്റിദ്ധരിച്ചു. അവരുടെ ഈ തെറ്റിദ്ധാരണ മുതലെടുത്ത് ചിലർ കലാപമുണ്ടാക്കാൻ ശ്രമിച്ചു. പ്രതിഷേധത്തിന്റെ പേരിൽ നടന്നത് ആസൂത്രിതമായ അക്രമമാണെന്നും ഭാഗവത് പറഞ്ഞു.

എതെങ്കിലുമൊരു ജനവിഭാഗത്തിന് എതിരല്ല സി.എ.എ. എന്നാൽ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. ഇത് മുതലെടുത്ത് ചിലർ മുസ്‌ലിംകളുടെ ആശങ്കകൾക്ക് ഇന്ധനം പകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് സി.എ.എ പാസാക്കിയത്. ഒരാളുടെയും പൗരത്വം നിയമം ഇല്ലാതാക്കില്ല. മതപരമായ വിവേചനം നേരിടുന്ന രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് പൗരത്വം നൽകുന്നതാണ് നിയമമെന്നും ഭാഗവത് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP