Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എൽജെപി അധികാരത്തിലെത്തിയാൽ നിതീഷ് കുമാറിന്റെ സ്ഥാനം ജയിലിൽ; ബീഹാറിൽ എൽജെപി- ബിജെപി സഖ്യമെന്ന് ആവർത്തിച്ച് ചിരാഗ് പസ്വാൻ

എൽജെപി അധികാരത്തിലെത്തിയാൽ നിതീഷ് കുമാറിന്റെ സ്ഥാനം ജയിലിൽ; ബീഹാറിൽ എൽജെപി- ബിജെപി സഖ്യമെന്ന് ആവർത്തിച്ച് ചിരാഗ് പസ്വാൻ

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: ബീഹാറിൽ എൽജെപി- ബിജെപി സഖ്യമെന്ന് ആവർത്തിച്ച് ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പസ്വാൻ. പാർട്ടി റാലികളിൽ തന്റെ പാർട്ടിക്ക് വോട്ട് ചോദിക്കുന്നതിനൊപ്പം പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്നും ചിരാ​ഗ് ആവശ്യപ്പെടുന്നു. " ബിഹാർ ഫസ്റ്റ് ബിഹാറി ഫസ്റ്റ് നടപ്പിലാക്കാൻ എൽജെപി സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. മറ്റെല്ലായിടത്തും ബിജെപിക്ക് വോട്ട് ചെയ്യുക. വരാനിരിക്കുന്ന സർക്കാർ നിതീഷ് രഹിത സർക്കാരായിരിക്കും" - ചിരാ​ഗ് പാസ്വാൻ തന്റെ ട്വീറ്റിലും ആവശ്യപ്പെടുന്നത് ഇങ്ങനെയാണ്.

ബിഹാറിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലിൽ അടയ്ക്കുമെന്ന് ഇന്ന് നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ ചിരാ​ഗ് പ്രഖ്യാപിച്ചു. ഞങ്ങൾ അധികാരത്തിൽ വന്നാൽ നിതീഷ് കുമാറും ഉദ്യോഗസ്ഥരും അഴിക്കുള്ളിലാകും-ചിരാഗ് പസ്വാൻ പറഞ്ഞു. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡുമ്രോണിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു പസ്വാൻ. ബിഹാറിലെ മദ്യ നിരോധനം പരാജയപ്പെട്ടുവെന്നും ചിരാഗ് പസ്വാൻ പറഞ്ഞു. അനധികൃത മദ്യം വ്യാപകമായി വിൽക്കപ്പെടുന്നുവെന്നും നിതീഷ് കുമാറിന് കൈക്കൂലി ലഭിക്കുന്നുന്നുണ്ടെന്നും ചിരാഗ് പസ്വാൻ ആരോപിച്ചു. നിതീഷ് രഹിത സർക്കാരിനായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബർ 28നാണ് ബീഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. 71 സീറ്റുകളിലേക്കാണ് അന്ന് ജനവിധി. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. എൻഡിഎ സഖ്യം വിട്ടില്ലെങ്കിലും എൽജെപി ഇക്കുറി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അതേസമയം മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്കാണ് പാർട്ടിയുടെ പിന്തുണ.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP