Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടിയേറ്റക്കാർക്ക് വിലങ്ങു തടിയായി കോവിഡ് ഭീഷണി നിൽക്കില്ല; ഇമിഗ്രേഷൻ ലെവൽ ഉയർത്താൻ കാനഡ ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ട്

കുടിയേറ്റക്കാർക്ക് വിലങ്ങു തടിയായി കോവിഡ് ഭീഷണി നിൽക്കില്ല; ഇമിഗ്രേഷൻ ലെവൽ ഉയർത്താൻ കാനഡ ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കാനഡ: കോവിഡ് ഭീഷണിയെ വിലങ്ങു തടിയായി നിർത്താതെ ഇമിഗ്രേഷൻ ലെവൽ ഉയർത്താൻ കാനഡ ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ട്. അടുത്ത മൂന്ന് വർഷത്തേക്ക് കുടിയേറ്റം വർധിച്ച ലെവലിലേക്ക് മാറ്റുവാൻ തന്നെയാണ് രാജ്യത്തിന്റെ ലക്ഷ്യം. കോവിഡ് പ്രതിസന്ധി ഉണ്ടെങ്കിലും അതു കാരണം കുടിയേറ്റ നിയന്ത്രണം കൊണ്ടുവരാൻ തയ്യാറല്ലെന്നാണ് കാനഡയിലെ ഇമിഗ്രേഷൻ മിനിസ്റ്റർ മാർകോ മെൻഡിസിനോ വ്യക്തമാക്കുന്നത്.

2022ൽ കാനഡ ഒരു മില്യണിലധികം കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നായിരുന്നു കാനഡ ലോക്ക്ഡൗണിലേക്ക് പോകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മെൻഡിസിനോ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 18 മുതൽ അത്യാവശ്യ യാത്രകൾ മാത്രം അനുവദിക്കപ്പെട്ടതിനെ തുടർന്ന് 2019ലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പിആറുകളുടെ എണ്ണത്തിൽ 64 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

കാനഡയിലേക്കുള്ള കുടിയേറ്റം വർധിപ്പിക്കണമോയെന്ന കാര്യത്തിൽ ഇമിഗ്രേഷൻ മിനിസ്റ്ററുടെ ഓഫീസ് വിവിധ ബിസിനസുകൾ, സെറ്റിൽമെന്റ് ഓർഗനൈസേഷനുകൾ, തുടങ്ങിയവയുമായി ഇമിഗ്രേഷന്റെ ആവശ്യകതയെ പറ്റി അഭിപ്രായമാരാഞ്ഞ് കൺസൾട്ടേഷൻ നടത്തിയതിനെ തുടർന്നാണ് നേരത്തെ നിശ്ചയിച്ച പോലെ കുടിയേറ്റം വർധിപ്പിക്കുന്ന നയം വരും വർഷങ്ങളിലും തുടരാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങൾക്കിടയിലും കാനഡ ഈ വർഷം 3,41,000 പുതിയ കുടിയേറ്റക്കാരെ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ ഇവിടേക്ക് 1,28,186 പിആറുകൾ മാത്രമാണെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP