Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതി എത്തിയത് വാടകയ്ക്ക് വീടന്വേഷിച്ച്; കണ്ണിൽ മുളക് പൊടി വിതറിയിട്ടും പത്ത് പവന്റെ മാല വിട്ടുകൊടുക്കാതെ വയോധികയും; യുവതിയുടെ കവർച്ചാ ശ്രമം 82കാരി ചെറുത്തത് ഇങ്ങനെ

യുവതി എത്തിയത് വാടകയ്ക്ക് വീടന്വേഷിച്ച്; കണ്ണിൽ മുളക് പൊടി വിതറിയിട്ടും പത്ത് പവന്റെ മാല വിട്ടുകൊടുക്കാതെ വയോധികയും; യുവതിയുടെ കവർച്ചാ ശ്രമം 82കാരി ചെറുത്തത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കണ്ണിൽ മുളക് പൊടി വിതറി മാല കവരാൻ ശ്രമിച്ച യുവതിയെ ചെറുത്ത് തോൽപ്പിച്ച് 82കാരി. ചെന്നൈയിൽ താമ്പ്രത്താണ് സംഭവം. വെസ്റ്റ് താംബരം നിവാസിയായ അംബികയാണ് പട്ടാപ്പകൽ നടന്ന കവർച്ചാശ്രമം തടഞ്ഞത്. വാടകയ്‌ക്ക് ഒരു വീടിനായി ‘തിരച്ചിൽ’ നടത്തിയ പ്രതി, അംബികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് 10 പവന്റെ സ്വർണ്ണ മാല തട്ടിയെടുക്കാൻ ശ്രമിച്ചു. എന്നാൽ പ്രായമായ സ്ത്രീ അത് മുറുകെ പിടിച്ച് സഹായത്തിനായി നിലവിളിച്ചു, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മുളക് പൊടി വിതറിയ ശേഷം വയോധികയുടെ പത്തുപവൻ മാല കവരാനായിരുന്നു യുവതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

വാടകയ്ക്ക് വീട് അന്വേഷിച്ചാണ് യുവതി വയോധികയെ വീട്ടിലെത്തിയത് അംബികയുടെ മകൻ രവികുമാർ കിന്റർഗാർട്ടൻ സ്‌കൂൾ നടത്തുന്ന ആളാണ്. രാവിലെ 11 മണിയോടെ, വാടകയ്ക്ക് ഒരു വീട് അന്വേഷിക്കുകയാണെന്ന് പറഞ്ഞാണ് യുവതി എത്തിയത്. യുവതി അംബികയെ ‘മുത്തശ്ശി’ എന്ന് വിളിച്ചുകൊണ്ടിരുന്നു.

ആ സമയം വീട്ടിൽ വയോധിക തനിച്ചായിരുന്നു. കുറച്ചുനേരം ഇവരുമായി സംസാരിച്ചതിന് ശേഷം അൽപ്പസമയത്തിനകം ഭർത്താവ് അഡ്വാൻസുമായി എത്തുമെന്ന് യുവതി അറിയിക്കുകയും ചെയ്തു. എന്നാൽ ഉച്ചയോടെ മകൻ ഭക്ഷണം കഴിക്കാൻ എത്തുമെന്ന് മനസിലാക്കിയ യുവതി വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു. വൈകീട്ട് വീണ്ടും വീട്ടിലെത്തിയ യുവതി വീട് വാടകയ്ക്ക് നൽകണമെന്ന് ആവശ്യപ്പട്ടു. അതിനിടയിൽ യുവതിയുടെ പെരുമാറ്റത്തിൽ വയോധികയ്ക്ക് അസ്വാഭാവികത തോന്നി. തുടർന്ന് പിറ്റേദിവസം രാവിലെ മകനുള്ളപ്പോൾ വരാൻ പറഞ്ഞ് മടക്കി അയക്കകുകയും ചെയ്തു.

കുറച്ച് കഴിഞ്ഞ് വീണ്ടും വീടിന്റെ വാതിലിൽ മുട്ടുകേട്ടപ്പോൾ വയോധിക വാതിൽ തുറക്കുകയായിരുന്നു. അതിനിടെ കൈയിൽ കരുതിയ മുളക്‌പൊടി യുവതി വയോധികയുടെ മുഖത്ത് എറിഞ്ഞു. വയോധിക ഉറക്കെ ബഹളംവച്ചതോടെ യുവതി മലകവരാനുള്ള ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പടുകയായിരുന്നു. ചില അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തുന്നത് കണ്ട് യുവതി മോഷണ ശ്രമം ഉപേക്ഷിച്ച് ഓടിപ്പോയി. അംബികയെ അയൽക്കാർ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് അയൽവാസികളോടൊപ്പം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു.

സഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. അടുത്തുള്ള കടകളിൽ നിന്നും വസതികളിൽ നിന്നും ടീം അംഗങ്ങൾ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP