Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസുകാർ കൂടി പിടിയിൽ; സലാഹുദ്ദീൻ കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി

എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസുകാർ കൂടി പിടിയിൽ; സലാഹുദ്ദീൻ കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനായിരുന്ന സലാഹുദ്ദീനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. മൊകേരി സ്വദേശി യാദവ്, ചെണ്ടയാട് സ്വദേശി മിഥുൻ, കോളയാട് സ്വദേശി രാഹുൽ, കണ്ണോത്ത് സ്വദേശി അശ്വിൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇനി ഒരാൾ കൂടിയാണ് പിടിയിലാകാൻ ഉള്ളത്.

ഇന്നലെ രാത്രിയാണ് പ്രതികളെ പിടികൂടിയത്. കണ്ണവം സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇവരെ തൊക്കിക്കൊടി പാലാഴി ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. സെപ്റ്റംബർ എട്ടിനാണ് എസ്ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീൽ 2018 ജനുവരിയിൽ എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസിലെ ഏഴാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു.

കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ചിറ്റാരിപറമ്പ് ചുണ്ടയിൽ വച്ചാണ് കൊലപാതകം. ബൈക്കിലെത്തിയ രണ്ടുപേർ സലാഹുദ്ദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ചു. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സഹോദരിക്ക് മുൻപിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

കൂത്തുപറമ്പിൽനിന്ന് സഹോദരിമാരായ റായിദ, ലത്തീഫിയ, സഹോദരൻ ഫസലുദ്ദീൻ എന്നിവർക്കൊപ്പം കാറോടിച്ചുവരുമ്പോൾ കണ്ണവത്തിനടുത്ത കൈച്ചേരിവളവിൽവെച്ച് പിന്നിൽനിന്നുവന്ന ബൈക്ക് കാറിലിടിക്കുകയും ബൈക്കിലുള്ളവരുമായി തർക്കമുണ്ടാവുകയുമായിരുന്നു. തുടർന്ന് വാഹനത്തിന്റെ താക്കോൽ മറ്റൊരു സംഘം ഊരിയെടുക്കുകയും സലാഹുദ്ദീനെ വലിച്ച് പുറത്തിട്ട് വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ റായിദയ്ക്ക് പരിക്കേറ്റിരുന്നു. ലത്തീഫിയ ബോധരഹിതയായിരുന്നു. തലയുടെ ഇരുഭാഗത്തും മാരകമായി വെട്ടേറ്റ സലാഹുദ്ദീൻ വീണു.

കണ്ണവത്തുനിന്ന് ആംബുലൻസെത്തി റായിദയ്ക്കൊപ്പം തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സലാഹുദ്ദീൻ മരിച്ചിരുന്നു. നിസാമുദ്ദീൻ എന്ന സഹോദരൻ കൂടിയുണ്ട്. കണ്ണവത്ത് പിതാവ് നടത്തിയിരുന്ന സ്‌കൂളിന്റെ ഡ്രൈവറായി കുറച്ചുകാലം ജോലിനോക്കിയിരുന്നു സലാഹുദ്ദീൻ. നജീബയാണ് ഭാര്യ. മക്കൾ: അസ്വ സലാം (നാല്), ഹാദിയ (രണ്ട്). ശ്യാമപ്രസാദിനെ 2018 ജനുവരി 19-ന് കൊമ്മേരിയിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. പിന്നീട് സലാഹുദ്ദീൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

രണ്ടുവർഷത്തിലേറെയായി പ്രദേശത്ത് അരങ്ങേറിയ ഗൂഢാലോചനയുടെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീൻ എന്നാണ് എസ് ഡി പി ഐ ആരോപണം. ഉള്ളാൾ തങ്ങളായിരുന്ന അന്തരിച്ച താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരിയുടെ ചെറുമകനാണ് സലാഹുദ്ദീൻ. ഉള്ളാൾ തങ്ങളുടെ മൂത്ത മകൾ ബീ കുഞ്ഞി ബീയുടെ മകൾ നുസൈബ ബീവിയാണ് കൊല്ലപ്പെട്ട സയ്യിദ് സ്വലാഹുദ്ദീന്റെ മാതാവ്. സയ്യിദ് ഹാമിദ് യാസീൻ തങ്ങളുടെ രണ്ടാമത്തെ മകനാണ് സലാഹുദ്ദീൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP