Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന സത്യം മോഹൻ ഭാഗവതിനറിയാം, പക്ഷേ പറയാൻ ഭയം; വിമർശനവുമായി രാഹുൽ ഗാന്ധി

ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന സത്യം മോഹൻ ഭാഗവതിനറിയാം, പക്ഷേ പറയാൻ ഭയം; വിമർശനവുമായി രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന യാഥാർഥ്യം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് അറിയാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഇക്കാര്യം തുറന്നു പറയാൻ മോഹൻ ഭാഗവതിന് ഭയമാണെന്നും രാഹുൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെയും ആർ.എസ്.എസിന്റെയും അനുവാദത്തോടെയാണ് ചൈന ഇന്ത്യൻ മണ്ണിൽ കടന്നുകയറിയതെന്നും രാഹുൽ ആരോപിച്ചു.

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യൻ സൈന്യവും സർക്കാരും ശക്തിമായി പ്രതിരോധിച്ചുവെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ രാഹുൽ വിമർശനം ഉന്നയിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

'ഉള്ളിന്റെ ഉള്ളിൽ മോഹൻ ഭാഗവതിന് സത്യമറിയാം. പക്ഷേ അക്കാര്യം പറയാൻ അദ്ദേഹത്തിന് ഭയമാണ്. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തു. ഇന്ത്യൻ സർക്കാരും ആർ.എസ്.എസും ഇതിന് അനുവാദം നൽകിയെന്നതാണ് യാഥാർഥ്യം' - രാഹുൽ ട്വീറ്റ് ചെയ്തു.

ചൈന നമ്മുടെ പ്രദേശം എങ്ങനെയാണ് കൈയേറിയതെന്നും കയ്യേറിക്കൊണ്ടിരിക്കുന്നതെന്നും ലോകത്തിനറിയാം. ഇന്ത്യക്കൊപ്പം തായ്വാൻ, വിയറ്റ്‌നാം, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളുമായി ചൈന പോരാട്ടത്തിലാണ്. എന്നാൽ ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥരാക്കിയെന്നും നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥനത്ത് നടന്ന ദസറ ദിന ചടങ്ങിനിടെ മോഹൻ ഭാഗവത് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP