Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യദ്രോഹക്കേസിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി പങ്കെടുത്തത് അതീവ ഗുരുതരം: എം വി ഗോപകുമാർ

സ്വന്തം ലേഖകൻ

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ പങ്കെടുത്തു എന്നുള്ളത് അതീവ ഗുരുതരമാണ് , രജ്യദ്രോഹ പ്രവർത്തനത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി പങ്കെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും എൻ ഡി എ ജില്ലാ ചെയർമാൻ എം വി ഗോപകുമാർ പറഞ്ഞു . എൻ ഡി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ നഗരത്തിൽ നടന്ന സ്ട്രീറ്റ് റൗണ്ട് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . എൻ ഡി എ ജില്ലാ കൺവീനർ ടി അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ജയന്ദ്രൻ , ശിവസേന ജില്ലാ സെക്രട്ടറി ശ്രീകുമാർ കായംകുളം ,ലോക് ജനശക്തി പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അജിത് കുമാർ , ബി ഡി ജെ വൈ എസ് ജില്ലാ പ്രസിഡന്റ് സതീശ് കായംകുളം , ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഡി അശ്വനിദേവ് , അഡ്വ. രഞ്ജിത് ശ്രീനിവാസ് , എൽ പി ജയചന്ദ്രൻ , ജി വിനോദ് കുമാർ , വി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP