Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെഡിഎസ്- എൽജെഡി ലയനം കാലത്തിന്റെ ആവശ്യമെന്ന് മാത്യു ടി തോമസ്; കൂടുതൽ ചർച്ചകൾ തുടരും

ജെഡിഎസ്- എൽജെഡി ലയനം കാലത്തിന്റെ ആവശ്യമെന്ന് മാത്യു ടി തോമസ്; കൂടുതൽ ചർച്ചകൾ തുടരും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജെഡിഎസ്- എൽജെഡി ലയനം കാലത്തിന്റെ ആവശ്യമെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. ലയനം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. നേരത്തെ ലയനം സംബന്ധിച്ച് തീരുമാനമായിരുന്നെങ്കിലും അത് വൈകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുതായി ചുമതലയേറ്റ അധ്യക്ഷൻ മാത്യു ടി തോമസ് ഇന്ന് യോഗം വിളിക്കുകയും ലയനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയും ചെയ്തത്. ഇരുപാർട്ടികളും തമ്മിലുള്ള കൂടുതൽ ചർച്ചകൾക്കായി മാത്യു ടി തോമസിനെയും കെ കൃഷ്ണൻകുട്ടിയേയും ഇന്ന് ചേർന്ന അഡ്‌ഹോക്ക് കമ്മിറ്റി ചുമതലപ്പെടുത്തി.

''സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകീകരണം കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. ഇന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കക്ഷികളായിരിക്കുന്ന ജെ ഡി എസും എൽ ജെ ഡിയും യോജിച്ച് ഒരു കുടക്കീഴിൽ ഒരു പതാക പിടിച്ചുകൊണ്ട് പ്രവർത്തിക്കുക എന്നതാണ് ഇപ്പോൾ സംഘടനക്കുള്ളിലുണ്ടായിരിക്കുന്ന പൊതുവികാരം. ജെഡിഎസിലേക്ക് എൽ ജെ ഡി സംസ്ഥാന സമിതിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. അതിന് വേണ്ടിയുള്ള ചർച്ചകൾ തുടരാൻ സംസ്ഥാന പ്രസിഡന്റായ എന്നെയും മന്ത്രി കൃഷ്ണൻകുട്ടിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് നേതാക്കളുമായി ആലോചിച്ച് ചർച്ചകൾ തുടരും''- മാത്യൂ ടി തോമസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP