Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൻ പ്രതിമാസ മീറ്റിംഗിൽ മഹാകവി അക്കിത്തത്തിന് അശ്രുപൂജ സമർപ്പിച്ചു

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൻ പ്രതിമാസ മീറ്റിംഗിൽ മഹാകവി അക്കിത്തത്തിന് അശ്രുപൂജ സമർപ്പിച്ചു

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം ഒക്‌ടോബർ 18ന് വൈകുന്നേരം വീഡിയോ കോൺഫറൻസിലൂടെ നടത്തി. ഒരിക്കൽ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ ഫോറത്തിന്റെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണു മീറ്റിങ് ആരംഭിച്ചത്. യോഗത്തിന്റെ മോഡറേറ്ററന്മാരായി ഡോ. മാത്യു വൈരമൺ, ജോസഫ് പൊന്നോലി എന്നിവർ പ്രവർത്തിച്ചു. അക്കിത്തത്തെ അനുസ്മരിച്ച് പീറ്റർ ജി. പൗലോസ് പ്രബന്ധം അവതരിപ്പിച്ചു.

പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരിൽ 1926-ൽ അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചു. പുരോഗമന ചിന്തകനായിരുന്ന വി.ടി. ഭട്ടതിരിപ്പാട് അക്കിത്തത്തിന്റെ അദ്ധ്യാപകനായിരുന്നു. അക്കിത്തം 8-ാമത്തെ വയസ്സിൽ കവിത എഴുതാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, നിമിഷ ക്ഷേത്രം, സ്പർശമണികൾ, മാനസപൂജ, മനോരഥം, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികൾ. ജ്ഞാനപീഠം അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മഹത്തായ രചനകളിലൂടെ അദ്ദേഹം ജീവിക്കും എന്ന് പ്രബദ്ധാവതാരകന്റെ പ്രസ്താവനയോടെ കേരള റൈറ്റേഴ്‌സ് ഫോറം അക്കിത്തത്തിന് പ്രണാമമർപ്പിച്ചു.

തുടർന്ന് ഈശോ ജേക്കബ് വംശീയ, വർഗ്ഗീയ വിദ്വേഷം വരുത്തുന്ന വിനകളെ ആധാരമാക്കി മുഖ്യമായി ഇന്ത്യ ഉൾപ്പെടെയുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ വിവിധ ജാതി, മത, വർഗ്ഗ, വംശീയ വിപത്തുകളെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പഠനം നടത്തി സംസാരിച്ചു. ലോകത്തിലെ അസ്വസ്ഥകൾക്കും, അശാന്തിക്കും, യുദ്ധങ്ങൾക്കും, രക്തച്ചൊരിച്ചിലിനും മുഖ്യ കാരണം വംശീയമായ വർഗ്ഗീയമായ വേർതിരിവും പോരാട്ടങ്ങളുമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. ജോസഫ് തച്ചാറ “നോട്ടു നിരോധനം” എന്ന ശീർഷകത്തിലെഴുതിയ കവിത, അദ്ദേഹം തന്നെ അവതരിപ്പിച്ചു. ഒരു പാർലമെന്റിലും, ഒരു ചർച്ചക്കും വിധേയമാക്കാതെ ഏകപക്ഷീയമായി ഭരണകക്ഷി രണ്ടു വർഷം മുമ്പ് നടപ്പാക്കിയ നോട്ടു നിരോധനം എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഒരു ഓർമ്മപ്പെടുത്തൽ, ആക്ഷേപഹാസ്യ കവിതയായിരുന്നു അത്. അതിൽ നിന്ന് ദോഷങ്ങൾ. അല്ലാതെ, ഒരു ഗുണവശവുമില്ലെന്ന് നോട്ടു നിരോധനത്തിലൂടെ സർക്കാർ തെളിയിച്ചതെന്നു ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭാഷാ സാഹിത്യ സമ്മേളനത്തിലും ചർച്ചയിലും മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ജോസഫ് പൊന്നോലി, എ.സി. ജോർജ്, ഫാ. തോമസ് അമ്പലവേലിൽ, മാത്യു മത്തായി, ജോൺ തൊമ്മൻ, ജോൺ കുന്തറ, ടി.ജെ. ഫിലിപ്പ്, ഡോ. മാത്യു വൈരമൺ, ഈശോ ജേക്കബ്, പീറ്റർ ജി. പൗലോസ്, തോമസ് കളത്തൂർ, കുര്യൻ മ്യാലിൽ, മുഖ്യാതിഥിയായി പങ്കെടുത്ത ലണ്ടൻ മലയാള സാഹിത്യവേദി പ്രസിഡന്റ് റെജി നന്ദിക്കാട്ട് തുടങ്ങിയവർ സജീവമായി വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP