Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐമാക് കൊച്ചിൻ കലാഭവനിൽ വിദ്യാരംഭം കുറിക്കുന്നു

ഐമാക് കൊച്ചിൻ കലാഭവനിൽ വിദ്യാരംഭം കുറിക്കുന്നു

സ്വന്തം ലേഖകൻ

മനാമ: ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ കലാ കേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവനിൽ രാവിലെ 6 മണി മുതൽ വിദ്യാരംഭം കുറിക്കുന്നു.

സ്‌കൂൾ പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗശേഷികളുടെ കണ്ടെത്തലുകളും, പ്രോത്സാഹനവും പരിശീലനവും നൽകികൊണ്ട് 11 വർഷത്തെ കലാപാരമ്പര്യവുമായി ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്ട് സെന്റർ (IMAC) വിദ്യാരംഭ ദിനത്തിൽ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പഠനം ആരംഭിക്കുന്നു.

ഐമാക് ൽ ബഹ്റൈൻ ഫ്രഞ്ചയ്‌സിയുള്ള കൊച്ചിൻ കലാഭവന്റെ കൂടി സഹരണത്തോടെ കുട്ടികൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നു. ഇപ്പോൾ ബഹ്റൈൻ മീഡിയ സിറ്റി (BMC) യുടെ എല്ലാ സൗകര്യങ്ങളും ഈ കുട്ടികൾക്ക് ലഭ്യമാകുന്നു. ആഴ്ചയിൽ ഒരു ദിവസം സ്റ്റേജ് പരിശീലനവും BMC Global Live ചാനലിലൂടെയും you tub ലൂടെയും പരിപാടികൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങളും നൽകുന്നു.

ബഹ്റൈൻ ഗവണ്മെന്റ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള കൊറോണ (കോവിഡ് 19) പ്രതിരോധവും, നിയമനടപടികളും അനുശാസിച്ചുകൊണ്ടും നിയന്ത്രണത്തിലുമായിരിക്കും ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും 38096845, 38094806, 38852397 എന്നി നമ്പറുകളിൽ വിളിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP