Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലാലു പ്രസാദ് യാ​ദവ് കൂടോത്രം ചെയ്തത് തന്റെ മരണം കാണാൻ; ആത്മാക്കളോട് പ്രാർത്ഥിക്കുന്ന ആർജെഡി നേതാവ് നവമി ദിനത്തിൽ മൂന്ന് ആടുകളെ ബലിയർപ്പിക്കുന്നത് തെരഞ്ഞെടുപ്പ് വിജയത്തിനായും; ബീഹാർ മുൻ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി സുശീൽ കുമാർ മോദി

ലാലു പ്രസാദ് യാ​ദവ് കൂടോത്രം ചെയ്തത് തന്റെ മരണം കാണാൻ; ആത്മാക്കളോട് പ്രാർത്ഥിക്കുന്ന ആർജെഡി നേതാവ് നവമി ദിനത്തിൽ മൂന്ന് ആടുകളെ ബലിയർപ്പിക്കുന്നത് തെരഞ്ഞെടുപ്പ് വിജയത്തിനായും; ബീഹാർ മുൻ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി സുശീൽ കുമാർ മോദി

മറുനാടൻ ഡെസ്‌ക്‌

പട്‌ന: ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് തന്റെ മരണത്തിനായി കൂടോത്രം ചെയ്തെന്ന ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി. ലാലു പ്രസാദ് യാദവ് അന്ധവിശ്വാസിയാണെന്നും സുശീൽ മോദി ട്വിറ്ററിൽ കുറിച്ചു. പൊതുജനങ്ങളിൽ വിശ്വാസമില്ലാത്ത ലാലു, മൃഗബലി ഉൾപ്പെടെയുള്ള ആഭിചാര ക്രിയകൾ ചെയ്യാറുണ്ടെന്നും സുശീൽ മോദി ആരോപിച്ചു.

മൂന്ന് വർഷം മുമ്പ് തന്നെ കൊല്ലാൻ ആർജെഡി മേധാവി ലാലു പ്രസാദ് യാദവ് താന്ത്രിക ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നുവെന്ന് സുശീൽ മോദി പറയുന്നത്. ലാലു യാദവിന്റെ ജീവിതരീതിയെക്കുറിച്ചും അന്ധവിശ്വാസത്തെ പറ്റിയും നിരവധി ഗുരുതരമായ ആരോപണങ്ങൾ സുശീൽ മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. ലാലു പ്രസാദ് അന്ധവിശ്വാസിയാണ്, താന്ത്രികന്റെ നിർദ്ദേശപ്രകാരം വെള്ള കുർത്ത ധരിക്കുന്നത് നിർത്തുക മാത്രമല്ല, താന്ത്രിക് ശങ്കർ ചരൺ ത്രിപാഠിയെ പാർട്ടിയുടെ ദേശീയ വക്താവാക്കുകയും ചെയ്തു, ”സുശീൽ മോദി ട്വീറ്റ് ചെയ്തു. വിന്ധ്യാചൽ ധാമിൽ (മിർസാപൂർ) ലാലു പ്രസാദിന് ഇതേ താന്ത്രികൻ താന്ത്രിക പൂജ നടത്തിയിരുന്നു. മൂന്ന് വർഷം മുമ്പ് എന്നെ കൊല്ലാൻ അവർ താന്ത്രിക ആചാരങ്ങളും ചെയ്തിട്ടുണ്ട്, ”അദ്ദേഹം അവകാശപ്പെട്ടു.

ലാലു പ്രസാദ് യാദവ് പൊതുജനങ്ങളെ വിശ്വസിക്കുന്നില്ലെന്നും അതിനാൽ മൃഗബലി, ആത്മാക്കളുടുള്ള പ്രാർത്ഥന തുടങ്ങിയ ആചാരങ്ങൾ അദ്ദേഹം തുടർന്നു. ഇതൊക്കെയാണെങ്കിലും, ജയിലിൽ നിന്ന് രക്ഷപ്പെടാനോ ശക്തി സംരക്ഷിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇനിയും 14 വർഷം ജയിലിൽ കഴിയാം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നവമി ദിനത്തിൽ യാദവ് മൂന്ന് ആടുകളെ ബലിയർപ്പിക്കാൻ പോകുകയാണെന്നും സുശിൽ മോദി അവകാശപ്പെട്ടിട്ടുണ്ട്.

അതേസമയം, സുശീൽ കുമാർ മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രംഗത്തെത്തി. സുശീൽ മോദിയുടെ ഭാഗത്തുനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുത് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് തൊഴിയില്ലായ്മയെക്കുറിച്ചോ വിദ്യാഭ്യാസനത്തിനെ കുറിച്ചോ ആരോഗ്യ രംഗത്തെ കുറിച്ചോ ഒക്കെ സംസാരിക്കാമായിരുന്നു. തന്റെ പാർട്ടി പതിനഞ്ച് വർഷം എന്തുചെയ്തുവെന്ന് അദ്ദേഹത്തിന് വിശദീകരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം പറയുന്നത് ബാലിശമായ കാര്യങ്ങളാണെന്ന് തേജസ്വി കൂട്ടിച്ചേർത്തു.

"ഈ വിചിത്രമായ അഭിപ്രായത്തിൽ എന്താണ് പറയേണ്ടത്. ഇത് സുശീൽ മോദിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തൊഴിൽ, വ്യവസായങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു. 15 വർഷത്തെ ഭരണകാലത്ത് അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കാമായിരുന്നു. ഇത്തരത്തിലുള്ള അന്ധവിശ്വാസ പ്രസ്താവനകൾ വിചിത്രമാണ്, "തേജസ്വി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP