Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ല; ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ? മന്ത്രി എ കെ ബാലൻ

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ല; ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ? മന്ത്രി എ കെ ബാലൻ

സ്വന്തം ലേഖകൻ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ നടത്താനൊരുങ്ങുന്ന സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി എ കെ ബാലൻ. കേസിലെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ പുരോഗമിക്കുകയാണെന്നും ഇപ്പോൾ എന്തിനാണ് പെൺകുട്ടികളുടെ അമ്മയുടെ സമരം നടത്തുന്നതെന്ന് അറിയില്ലെന്നും ബാലൻ പറഞ്ഞു.

ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ വീണ്ടും സമരം തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിയുടെ മുൻപിലാണ് ഈ പ്രശ്‌നം ഇപ്പോൾ ഉള്ളത്. കോടതിയുടെ മുൻപിലുള്ള പ്രശ്‌നത്തിൽ ഇപ്പോൾ എന്തിനാണ് സമരമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാരിനും മനസ്സിലാകുന്നില്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണെങ്കിൽ ഇപ്പോഴെങ്കിലും അവർ അതിൽനിന്ന് മാറണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വർഷം തികയുന്ന ദിവസമാണ് 'വിധിദിനം മുതൽ ചതിദിനം വരെ' എന്ന പേരിലുള്ള സമരം തുടങ്ങിയിരിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിലുള്ള പുനരന്വേഷണം എന്ന ആവശ്യമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് വളയാർ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP