Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇ.ഡിയെ വിട്ട് എന്നെ വിരട്ടേണ്ട, ഞാൻ സിഡി പുറത്തുവിടും'; ബിജെപിയെ വെല്ലുവിളിച്ച് എൻസിപിയിൽ ചേർന്ന ഏക്‌നാഥ് ഖഡ്‌സെ

'ഇ.ഡിയെ വിട്ട് എന്നെ വിരട്ടേണ്ട, ഞാൻ സിഡി പുറത്തുവിടും'; ബിജെപിയെ വെല്ലുവിളിച്ച് എൻസിപിയിൽ ചേർന്ന ഏക്‌നാഥ് ഖഡ്‌സെ

സ്വന്തം ലേഖകൻ

മുംബൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ചു ബിജെപി വിട്ടു എൻസിപിയിൽ ചേർന്ന മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ. തനിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിടാൻ ആർക്കെങ്കിലും ഭാവമുണ്ടെങ്കിൽ അവർക്കെതിരായ രഹസ്യസ്വഭാവമുള്ള സിഡി പുറത്തുവിടുമെന്ന് ഖഡ്‌സെ പ്രതികരിച്ചു. ബി.ജെ പി പ്രാദേശിക നേതൃത്വം തന്നെ ഉപദ്രവിക്കാൻ വിവിധ ഏജൻസികളെയണ് ഉപയോഗിച്ചത്. അവർ എനിക്കെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ഞാൻ സിഡി പുറത്തെടും. അതിൽ ചില ബിജെപി നേതാക്കളുടെ രഹസ്യങ്ങളുണ്ട് -ഖഡ്‌സെ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയാണ് ഖഡ്‌സെയും മകൾ രോഹിണിയും ബിജെപി വിട്ട് എൻസിപിയേലക്ക് ചേക്കേറിയത്. പാർട്ടി ചീഫ് ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്. ബിജെപി നേതാക്കൾ എനിക്കെതിരേ വിവിധ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാനുള്ള ഗൂഢാലോചന ശക്തമാണ്. അതെല്ലാം ഞാൻ നേതാക്കളുമായി ചർച്ച ചെയ്തിരുന്നു. പക്ഷേ ബി.ജെ പിയിലെ മുതിർന്ന നേതാക്കൾ എന്നെ സഹായിക്കുന്നതിൽ നിസ്സഹായരായിരുന്നു. മറ്റു മാർഗ്ഗമില്ലാതെയാണ് പാർട്ടിവിട്ടത്, അതിൽ എനിക്ക് സങ്കടമുണ്ട്. - ഖഡ്‌സെ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഫഡ്നാവിസ് തന്റെ ജീവിതം നശിപ്പിച്ചെന്നും പാർട്ടിയിൽ നിന്നും പുറത്തുപോകാനുള്ള കാരണം ഫഡ്നാവിസാണെന്നും ഏക്നാഥ് ഖഡ്‌സെ രാജിക്ക് പിന്നാലെ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ പ്രബല ഒ.ബി.സി നേതാവാണ് ലേവ പാട്ടീൽ സമുദായക്കാരനായ ഖഡ്‌സെ. ബിജെപിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ഖഡ്‌സെയെ ഒപ്പംനിർത്തി ഉത്തര മഹാരാഷ്ട്രയിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാനാണ് എൻ.സി.പി ശ്രമം.

ഫഡ്‌നാവിസ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായിരുന്ന ഖഡ്‌സെ അഴിമതി ആരോപണത്തെ തുടർന്ന് പദവി രാജിവെക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ തയ്യാറെടുത്തെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഖഡ്സെയ്ക്ക് ബിജെപി സീറ്റ് നിഷേധിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP