Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ മാധ്യമങ്ങൾ കണക്കു പറയേണ്ട സമയമായി; ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാൻഡേർഡ് അഥോറിറ്റിയുടെ നടപടിയിൽ ടൈംസ് നൗവിനെതിരെ പ്രശാന്ത് ഭൂഷൺ

വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ മാധ്യമങ്ങൾ കണക്കു പറയേണ്ട സമയമായി; ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാൻഡേർഡ് അഥോറിറ്റിയുടെ നടപടിയിൽ ടൈംസ് നൗവിനെതിരെ പ്രശാന്ത് ഭൂഷൺ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ടൈംസ് നൗ ചാനലിനെതിരെയുള്ള ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാൻഡേർഡ് അഥോറിറ്റിയുടെ കൈക്കൊണ്ട നടപടിയിൽ പ്രതികരണവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ചാനലിന്റെ ഒരു പരിപാടിക്കിടെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്ജുക്ത ബസുവിനെ 'ഹിന്ദു വിദ്വേഷി' എന്ന വിളിച്ച സംഭവത്തിലാണ് ടൈംസ് നൗവിനെതിരെ എൻ.ബി.എസ്.എയുടെ നടപടി. സഞ്ജുക്ത ബസുവിനോട് ചാനലിലൂടെ മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാൻഡേർഡ് അഥോറിറ്റി ടൈംസ് നൗവിനോട് ആവശ്യപ്പെട്ടു.

ഈ സംഭവത്തിൽ പ്രതികരിക്കവേയാണ് പ്രശാന്ത് ഭൂഷൺ തന്റെ നിലപാട് വ്യക്തമാക്കിയത്. നിരുത്തരവാദപരമായ വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ ചാനലുകൾ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് കണക്കു പറയേണ്ട സമയം എത്തി, ചാനലിനെതിരെ നിയമപരമായി പോരാടിയ സഞ്ജുക്ത ബസുവിനെ അഭിനന്ദിച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

2018 ഏപ്രിൽ മാസത്തിൽ പ്രക്ഷേണം ചെയ്ത പരിപാടിയിലാണ് സഞ്ജുക്തയെ രാഹുൽ ഗാന്ധിയുടെ ട്രോൾ ആർമിയെന്നും ഹിന്ദു വിദ്വേഷിയെന്നും ചാനൽ ആരോപിച്ചത്. തന്റെ പേരും ഐഡന്റിറ്റിയും ടൈംസ് നൗ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിവാദത്തിലേക്ക് വലിച്ചിഴച്ചതായി സഞ്ജുക്ത ബസു പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികരിക്കാൻ ചാനൽ തനിക്ക് അവസരം നൽകിയിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. ബസു എൻ.ബി.എസ്.എയ്ക്ക് പരാതി നൽകി 19 മാസത്തിന് ശേഷമാണ് ചാനലിനോട് മാപ്പ് പറായൻ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP