Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോളാർ കേസിൽ ഉമ്മൻ ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായി; കൃത്യമായ അന്വേഷണവും സുരക്ഷയും ഉറപ്പാക്കിയാൽ സത്യം പറയാമെന്ന് അഡ്വ ഫെനി ബാലകൃഷ്ണൻ; തെറ്റ് ചെയ്ത വമ്പന്മാർ രക്ഷപ്പെട്ടെന്ന് സരിതയുടെ മുൻ അഭിഭാഷകൻ

സോളാർ കേസിൽ ഉമ്മൻ ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായി; കൃത്യമായ അന്വേഷണവും സുരക്ഷയും ഉറപ്പാക്കിയാൽ സത്യം പറയാമെന്ന് അഡ്വ ഫെനി ബാലകൃഷ്ണൻ; തെറ്റ് ചെയ്ത വമ്പന്മാർ രക്ഷപ്പെട്ടെന്ന് സരിതയുടെ മുൻ അഭിഭാഷകൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: സോളാർ തട്ടിപ്പ് കേസിൽ വെളിപ്പെടുത്തലുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത വമ്പന്മാർ രക്ഷപ്പെട്ടെന്നും ഫെനി പറഞ്ഞു. സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചാൽ കൂടുതൽ വെളിപ്പെടുത്താമെന്നും ഫെനി പറഞ്ഞു.

സോളാർ കേസിന്റെ തുടക്കത്തിൽ സരിതയുടെ അഭിഭാഷകനായിരുന്നു അഡ്വക്കേറ്റ് ഫെന് ബാലകൃഷ്ണൻ. സരിത എസ് നായരുടെ വിശ്വസ്തൻ ആയിരുന്ന ഫെനി പിനന്നീട് സരിതയുമായി ഉടക്കി പിരിയുകായയിരുന്നു. ജീവന് വരെ ഭീഷണിയുണ്ടായതോടെയായിരുന്നു പിന്മാറ്റമെന്ന് ഫെനി പറയുന്നു. സോളാറിലെ പല കേസുകളിലും വക്കാലത്ത് ഒഴിഞ്ഞിട്ടുമില്ല.

സോളാർ വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായത് സരിത എസ് നായരുടേതായി പുറത്തുവന്ന കത്തുകളിലൂടെയാണ്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം നിരവധി നേതാക്കൾ കുടുങ്ങി. പക്ഷെ വർഷങ്ങൾക്കിപ്പുറം ഫെനി പറയുന്നത് കാണാമറയത്ത് ഇനിയും പ്രമുഖരുണ്ടെന്നാണ്. കേട്ടെതെല്ലാം സത്യവുമല്ല.-ഫെനി പറയുന്നു. ഇതോടെ സോളാർ തട്ടിപ്പിന് പുതിയ മാനങ്ങൾ കൈവരികയാണ്. ഏഷ്യാനെറ്റ് ന്യൂസാണ് ഫെനിയുടെ അഭിമുഖം പുറത്തു വിട്ടത്.

സോളാർ ചൂടേറ്റവരിൽ ആരൊക്കെയാണ് നിരപരാധികൾ, ആരൊക്കെയാണ് ഇനിയും പുറത്തുവരാനുള്ള പ്രമുഖർ. സസ്‌പെൻസ് പുറത്തുവിടാൻ ഫെനി തയ്യാറാണ്. പക്ഷേ കൃത്യമായ അന്വേഷണവും സുരക്ഷയും ഉറപ്പാക്കണം. ഒരുകാലത്ത് സരിയുടെ വലംകയ്യായിരുന്ന ഫെനി പിന്നെ പിരിഞ്ഞു. ജീവന് വരെ ഭീഷണിയുണ്ടായതോടെയായിരുന്നു പിന്മാറ്റമെന്ന് ഫെനി വിശദീകരിക്കുന്നു. സോളാറിലെ പല കേസുകളിലും വക്കാലത്ത് ഒഴിഞ്ഞിട്ടുമില്ല.

സരിതക്കൊപ്പം ഫെനിയുടെയും വാക്കുകൾ ഒരു കാലത്ത് രാഷ്ട്രീയകേരളത്തെ പിടിച്ചുകുലുക്കി. കേസുകൾ ആറിത്തണുത്തിരിക്കെയാണ് ഇനിയും പലതും കയ്യിലുണ്ടെന്ന് തുറന്ന് പറച്ചിലുമായുള്ള ഫെനിയുടെ രംഗപ്രവേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP