Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണാപഹരണ കേസിൽ കുമ്മനത്തെ തളയ്ക്കാൻ എങ്ങനേയും വഴി തേടി 'ഗൂഢാലോചന'; പരാതിക്കാരന് സുരക്ഷാ ഭീഷണിയെന്ന് കണ്ടെത്തി നാല് പൊലീസുകാരെ നിയോഗിച്ചത് പരാതി പിൻവലിക്കുന്നില്ലെന്ന് ഉറപ്പിക്കാൻ; വാദിയുടെ അക്കൗണ്ടും കോൾ ലിസ്റ്റും പരിശോധിച്ച് തെളിവും കണ്ടെത്തും; കുമ്മനത്തെ പ്രതിയാക്കാൻ ഉറച്ച് പൊലീസ് നീക്കങ്ങൾ

പണാപഹരണ കേസിൽ കുമ്മനത്തെ തളയ്ക്കാൻ എങ്ങനേയും വഴി തേടി 'ഗൂഢാലോചന'; പരാതിക്കാരന് സുരക്ഷാ ഭീഷണിയെന്ന് കണ്ടെത്തി നാല് പൊലീസുകാരെ നിയോഗിച്ചത് പരാതി പിൻവലിക്കുന്നില്ലെന്ന് ഉറപ്പിക്കാൻ; വാദിയുടെ അക്കൗണ്ടും കോൾ ലിസ്റ്റും പരിശോധിച്ച് തെളിവും കണ്ടെത്തും; കുമ്മനത്തെ പ്രതിയാക്കാൻ ഉറച്ച് പൊലീസ് നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരന്റെ പേര് ചർച്ചയാക്കിയ പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരിയുടെ സുരക്ഷയ്ക്ക് പൊലീസ് നിയോഗിച്ചിരിക്കുന്നത് സിപിഎം അനുഭാവമുള്ളവരെ. പരാതിക്കാരന്റെ ഓരോ നീക്കവും ശ്രദ്ധിക്കാനാണ് ഇതെന്നാണ് ഉയരുന്ന വാദം. കുമ്മനത്തിന് അനുകൂലമായി പരാതിക്കാരൻ ഇടയ്ക്ക് നിലപാട് എടുത്തിരുന്നു. ഇതിനിടെയാണ് പൊലീസിനെ സുരക്ഷയ്ക്ക് നിയോഗിച്ചത്. പണം തിരികെ കിട്ടിയാൽ കേസ് പിൻവലിക്കുമെന്ന സൂചന പരാതിക്കാരൻ നൽകിയിരുന്നു.

നാല് പതിറ്റാണ്ട് മുമ്പ് പൊതുരംഗത്ത് കുമ്മനം ഇറങ്ങിയത് തരക്കേടില്ലാത്ത ജോലി ഉപേക്ഷിച്ചുകൊണ്ടാണ്. പണത്തിന്റെ പിറകേ പോകാത്ത നേതാവായി ഏവരും കുമ്മനത്തെ വിലയിരുത്തുന്നു. പത്രപ്രവർത്തകൻ, പത്രാധിപർ എന്നീ സ്ഥാനങ്ങളിൽ അദ്ദേഹം നിരവധി സ്ഥാപനങ്ങളിൽ സേവനം നടത്തി. പിന്നീട് ഗവർണ്ണറായി. അപ്പോഴും ശമ്പളത്തിലെ വലിയൊരു ഭാഗവും പൊതു പ്രവർത്തനത്തിന് വേണ്ടി നൽകി. സർവ്വസംഗ പരിത്യാഗി എന്നാണ് ഏവരും കുമ്മനത്തെ കരുതുന്നത്. അതുകൊണ്ട് തന്നെ പണാപഹരണ കേസിൽ കുമ്മനത്തെ കുടുക്കിയെന്ന വിലയിരുത്തലും സജീവമാണ്. ഗവർണ്ണറായിരുന്നപ്പോൾ കുമ്മനത്തോട് തെരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങണമെന്ന് നിർദ്ദേശിക്കപ്പെട്ടപ്പോൾ അടുത്ത വിമാനത്തിൽ വസ്ത്രങ്ങൾ മാത്രമെടുത്ത് കേരളത്തിലെത്തി. അത്തരത്തിലൊരു നേതാവിനെയാണ് അഴിമതിയുടെ പുകമറയിൽ നിർത്തുന്നത്. ഇതെല്ലാം കുമ്മനത്തിന് അനുകൂലമായി സംഘപരിവാറും ചർച്ചയാക്കുന്നുണ്ട്. ഇതിനിടെയാണ് പരാതിക്കാരന് പൊലീസ് സുരക്ഷ ഒരുക്കുന്നത്.

വീടിന് നാലു പൊലീസുകാരുടെ കാവലുണ്ട്. ഇന്നലെ അഭിഭാഷകന്റെ ഓഫീസിലേക്ക് ഹരികൃഷ്ണൻ വന്നതും നാലു പൊലീസുകാരുടെ സംരക്ഷണയിലാണ്. ഇത് പരാതി പിൻവലിക്കാതിരിക്കാനുള്ള നീക്കമായിരുന്നു.ബിജെപിക്കും കുമ്മനത്തിനുമെതിരേ വീണു കിട്ടിയ സുവർണാവസരം വിനിയോഗിക്കാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. പ്രതികളുടെ മുഴുവൻ കാൾ ലിസ്റ്റും പരിശോധിക്കും. ഹരികൃഷ്ണന്റെ പരാതിയിൽ ഒരിടത്തും കുമ്മനത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു സംഘപരിവാർ സംഘടനകളുടെ വാദം. ഇത് സർക്കാരിനും പൊലീസിനും പ്രതിസന്ധിയുണ്ടാക്കി. ഇതോടെയാണ് പൊലീസ് കാവൽ വന്നത്.

പരാതിക്കാരന് ഭീഷണിയുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഇത്തരത്തിലൊരു പരാതിയും പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. സ്വമേധയാ നാല് പൊലീസുകാരെ വീട്ടിലേക്ക് നിയോഗിക്കുകയായിരുന്നു. പരാതിക്കാരന് ആർഎസ്എസ് ബന്ധങ്ങളുണ്ട്. ഇതുപയോഗിച്ച് കേസ് ഇല്ലായ്മ ചെയ്യുമെന്ന ഭയം പൊലീസിനുണ്ടായിരുന്നു. ഇതോടെയാണ് പൊലീസുകാരെ തന്നെ സുരക്ഷയ്ക്ക് നിയോഗിച്ചത്. ഇതിന് ശേഷം കേസിൽ ഉറച്ചു നിൽക്കുന്നുവെന്ന് പരാതിക്കാരനും വ്യക്തമാക്കി കഴിഞ്ഞു. അന്വേഷണവുമായി മുമ്പോട്ടു പോകുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതിനിടെ കേസ് റദ്ദാക്കാൻ കുമ്മനവും നിയമ വഴികൾ തേടുന്നുണ്ട്.

കുമ്മനം പറഞ്ഞിട്ട് തന്നെയാണ് പണം കൈമാറിയതെന്ന് ഹരികൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. സഹകരിക്കണമെന്നാണ് രാജേട്ടൻ പറഞ്ഞത്. കണ്ടപ്പോഴൊക്കെ ഇതേ വാചകം ആവർത്തിച്ചു. ഒന്നാം പ്രതി പ്രവീണും രണ്ടാം പ്രതി വിജയനും എട്ടുമാസം തന്റെ പിന്നാലെ നടന്നു ബ്രെയിൻ വാഷ് ചെയ്തു. കുമ്മനത്തിന്റെ വാക്കുകൾ കൂടിയായതോടെ പണം നൽകുകയായിരുന്നു. തിരിച്ചു കിട്ടാതെ വന്നപ്പോൾ ആറന്മുള ബാലാശ്രമത്തിൽ വച്ച് രാജേട്ടനെ കണ്ടു. അദ്ദേഹമാണ് പ്രവീൺ, ഹരികുമാർ, വിജയൻ എന്നിവരുമായി ചർച്ചയ്ക്ക് നിർദ്ദേശിച്ചതെന്നും പറയുന്നു. ഇതോടെ കേസ് ഒത്തുതീർപ്പാകാനുള്ള സാധ്യത തീരുകമായണ്.

ഒത്തു തീർപ്പിനായി ആരും തന്നെ സമീപിച്ചിട്ടില്ല. പണം തിരികെ നൽകാമെന്ന് വിജയൻ പറഞ്ഞിട്ടുമില്ല. യാതൊരു രാഷ്ട്രീയ കളിക്കും തനിക്ക് താൽപര്യമില്ല. തന്റെ പണം തിരികെ കിട്ടിയാലല്ലാതെ ഒരു ഒത്തു തീർപ്പിനും തയാറല്ല. പരാതിയിൽ ഉറച്ചു നിൽക്കുകയാണ്. ഏഴു മണിക്കൂർ നീണ്ട പൊലീസിന്റെ മൊഴിയെടുപ്പിൽ പരാതിയിൽ പറഞ്ഞിരിക്കുന്നതൊക്കെ ആവർത്തിച്ചിട്ടുണ്ട്. ആരുടെയും പേര് ഒഴിവാക്കിയിട്ടില്ല. വരും ദിനങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും ഹരികൃഷ്ണൻ പറഞ്ഞു. അതായത് ഒത്തു തീർപ്പിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പറയുമ്പോഴും പൊലീസ് സുരക്ഷാ ഭീഷണി കാണുന്നു.

ഇന്നലെ ഹരികൃഷ്ണന്റെ ഡ്രൈവറുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. പ്രവീണിന്റെയും വിജയന്റെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ കൂടി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ബിജെപിയിലെ ഒരു വിഭാഗം കുമ്മനത്തിനെതിരേ ശക്തമായി രംഗത്തുണ്ട്. കുമ്മനം ഉൾപ്പെടുന്ന കൂടുതൽ സാമ്പത്തിക വിഷയങ്ങളിൽ പരാതി നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ആറന്മുളയിലെ ഒരു സ്‌കൂൾ വാങ്ങിയത് സംബന്ധിച്ചുള്ള പരാതിയാണ് ഉടൻ എത്തുക എന്നാണ് സൂചന.

പേപ്പർ കോട്ടൺ മിക്സ് നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി തന്റെ കൈയിൽ നിന്നും പണം തട്ടിയെടുത്തെന്നതാണ് ഹരികൃഷ്ണന്റെ പരാതി. എന്നാൽ താൻ നൽകിയ മൊഴിയിലോ പരാതിയിലോ കുമ്മനം പണം വാങ്ങിയതായോ ഒന്നും പ്രതിപാദിച്ചിട്ടില്ല. കുമ്മനത്തെ തനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതാണ്. പണമിടപാട് കാര്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടായിട്ടില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും താൻ ഉയർത്തിയിട്ടില്ലെന്നും ഹരികൃഷ്ണൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സുരക്ഷ ഹരികൃഷ്ണന് എത്തിയത്. ഇതോടെ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഹരികൃഷ്ണൻ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരൻ പ്രതികരിച്ചു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസിൽ പ്രതിയാക്കിയത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതെന്നും കുമ്മനം നേരത്തെ മറുപടി നൽകിയിരുന്നു. കുമ്മനത്തിനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ ബിജെപി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചിരുന്നു.

നിലയ്ക്കൽ സമരത്തിലും മറാട് സമരത്തിലും കുമ്മനം സജീവ ഇടപെടൽ നടത്തി. രണ്ടിടത്തും അക്രമത്തിന്റെ വഴി അല്ലായിരുന്നു പ്രതിഷേധം. മാറാട് സമാധാനമെത്തിയതും കുമ്മനത്തിന്റെ ഇടപെടലിന് ശേഷമാണ്. ഹൈന്ദവ പോരാട്ടങ്ങളുടെ മുന്നിൽ സമാധാനത്തിന്റെ വഴിയേ പോയ നേതാവായിരുന്നു കുമ്മനം. അതുകൊണ്ട് തന്നെ കുമ്മനത്തെ രാഷ്ട്രീയ ഇല്ലായമ ചെയ്യാനുള്ള നീക്കത്തെ എതിർത്ത് തോൽപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. എഫ് സി ഐയിലെ ജോലി ഉപേക്ഷിച്ചാണ് കുമ്മനം ആർഎസ്എസ് പ്രചാരകനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP