Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയെന്നതു മുഖമുദ്രയാക്കിയ പൊലീസ് സേന; നൈജീരിയയിൽ സാർസ് സേനയ്‌ക്കെതിരെ പ്രതിഷേധം ശക്തംമായതോടെ പൊലീസ് സേനാ പിരിച്ച് വിട്ട് ഭരണകൂടവും; പ്രതിഷേധത്തെ അടിച്ചൊതുക്കാൻ സർക്കാരും

മറുനാടൻ ഡെസ്‌ക്‌

അബുജ: നൈജീരിയയിൽ സാർസ് (സ്‌പെഷൽ ആന്റി റോബറി സ്‌ക്വാഡ് ) എന്ന പേരിലുള്ള പൊലീസ് വിഭാഗത്തിന്റെ വേട്ടയാടലിനെതിരെ തുറന്ന പ്രതിഷേധവുമായി ആയിരക്കണക്കിന് പൗരന്മാർ തെരുവിൽ. പൊലീസ് സേനയുടെ ക്രൂരതകളിൽ സഹികെട്ടാണ് പൗരന്മാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

1992 ൽ രൂപീകരിക്കപ്പെട്ടതു മുതൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയെന്നതു മുഖമുദ്രയാക്കിയ സേനയാണു സാർസ്. നൈജീരിയയിലെങ്ങും സാർസിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.പ്രതിഷേധത്തിന്റെ ഫലമായി ഈ യൂണിറ്റ് പിരിച്ചുവിടുമെന്നു നൈജീരിയൻ സർക്കാരിനു പ്രഖ്യാപിക്കേണ്ടി വന്നു. പക്ഷേ, അടിച്ചമർത്താൻ തുടങ്ങിയതോടെ പ്രക്ഷോഭകരുടെ വീര്യം വർധിച്ചു. രാജ്യത്തു സദ്ഭരണം വേണമെന്ന വിശാല ലക്ഷ്യത്തിനായി അവർ സമരം തുടരുകയാണ്.

സാർസിനെതിരെ വർഷങ്ങളായി സമരപാതയിലാണു നൈജീരിയക്കാർ. ഇടയ്ക്കിടെ പ്രതിഷേധം കനക്കും, ഭരണകൂടം അതിശക്തമായി അടിച്ചമർത്തും. സാർസ് യൂണിറ്റ് പിരിച്ചുവിടുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുമ്പോൾ സമരങ്ങൾ അടങ്ങും. വാഗ്ദാനം പാലിക്കാൻ ഭരണകൂടം താൽപര്യം എടുക്കാറില്ല. അതാണ് ഇപ്പോഴത്തെ അതിശക്തമായ പ്രക്ഷോഭത്തിനു കാരണം. ഓരോ വർഷവും നൂറുകണക്കിനു നിയമവിരുദ്ധ വധശിക്ഷകൾ, കൊലപാതകങ്ങൾ, നിർബന്ധിത തിരോധാനങ്ങൾ എന്നിവയ്ക്കു നൈജീരിയ പൊലീസ് സേന (എൻപിഎഫ്) ഉത്തരവാദിയാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞദിവസം ആംനെസ്റ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ചൊവ്വാഴ്ച രാത്രി സമാധാനപരമായി പ്രതിഷേധിച്ച രണ്ടു വലിയ ആൾക്കൂട്ടങ്ങൾക്കു നേരേ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 12 പേരാണു കൊല്ലപ്പെട്ടത്. പൊലീസ് അതിക്രമത്തിനെതിരെ രണ്ടാഴ്ചയിലേറെയായി നടക്കുന്ന പ്രകടനങ്ങളിൽ ചുരുങ്ങിയത് 56 പേരെങ്കിലും മരിച്ചു. ആംനെസ്റ്റി റിപ്പോർട്ടിനോടു പ്രതികരിക്കാൻ നൈജീരിയൻ സർക്കാർ തയാറായില്ല. പ്രതിഷേധം കനത്തതോടെ രാജ്യത്തു കർഫ്യു പ്രഖ്യാപിച്ചു. പ്രക്ഷോഭകർ കർഫ്യൂ ലംഘിച്ചും സമരത്തിനിറങ്ങി. തുടർന്നാണു വെടിവയ്പും തീവയ്പും ഉണ്ടായതെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദേശീയഗാനം ആലപിച്ചിരുന്ന പ്രകടനക്കാർക്കു നേരേയാണു പൊലീസ് വെടിവച്ചത്. ഇതോടെ വിവിധ രാഷ്ട്ട്രീയ കക്ഷികളും രംഗത്തെത്തുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP