Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിയമന ശുപാർശ ലഭിച്ചവരേയും സ്ഥിരം നിയമനം ലഭിച്ചവരുടെ പട്ടികയിൽ തിരുകി കയറ്റി സർക്കാർ നീക്കം; നീക്കം വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എൽ.പി യു.പി അദ്ധ്യാപക നിയമനത്തിൽ; നൂറിലേരെ പേർക്ക് സ്ഥിരം നിയമനം ലഭിച്ചെന്ന് കാട്ടി സർക്കാർ വെബ്‌സൈറ്റിൽ നീണ്ട പട്ടികയും ;നടപടി വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: സ്ഥിരം നിയമനം ലഭിച്ചവരുടെ പട്ടികയിൽ നിയമന ശുപാർശ ലഭിച്ചവരേയും ഉൾപ്പെടുത്തി സർക്കാർ വെബ്‌സൈറ്റ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിൽ നിയമനം നൽകിയവരുടെ വിഭാഗത്തിലാണ് എൽപി, യുപി അദ്ധ്യാപക നിയമന ശുപാർശ ലഭിച്ച നൂറിലേറെപ്പേരുടെ പേരും സ്ഥിരനിയമനം ലഭിച്ചു എന്നു നൽകിയത്. നൂറുദിന കർമപദ്ധതി വിവരങ്ങളുള്ള സൈറ്റിലാണ് പട്ടിക.

ഈ വർഷം ജനുവരി 25നും അതിനുശേഷവുമായി നിയമന ശുപാർശ ലഭിച്ചെങ്കിലും നിയമന ഉത്തരവ് ഇതുവരെ ലഭിച്ചില്ലെന്നു സൈറ്റിൽ പേരുള്ള നൂറ്റൻപതോളം പേർ പറയുന്നു. നിയമന ഉത്തരവു ലഭിക്കാതെ ജോലി ഉറപ്പല്ലാതിരുന്നിട്ടും, ജോലി നൽകിയെന്ന സർക്കാർ വാദത്തിൽ ഉദ്യോഗാർഥികൾ പ്രതിഷേധത്തിലാണ്.

ഒട്ടേറെത്തവണ അതതു ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലും അന്വേഷിച്ചിരുന്നുവെന്നു കൊല്ലം ജില്ലയിലെ എൽപി, യുപി അദ്ധ്യാപക നിയമന ശുപാർശ ലഭിച്ചവർ പറയുന്നു. നിയമന ഉത്തരവ് നൽകാൻ തടസ്സമില്ലെന്നും ഇതിനുള്ള പ്രത്യേക സർക്കാർ ഉത്തരവ് വരാനുള്ള താമസമേ ഉള്ളൂവെന്നുമാണു ജില്ലാ വിദ്യാഭ്യാസ ഓഫിസിൽനിന്നു ലഭിച്ച മറുപടി.അർഹതയുള്ളവർക്കെല്ലാം നിയമനം കൃത്യമായി ലഭിക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള അറിയിപ്പ്. ഒരേ വിലാസത്തിലും പേരിലും ഉള്ളവർ 2 തവണ വന്നുവെന്നും ആരോപണമുണ്ട്.

ഇനിഷ്യൽ മാത്രം മാറ്റി ഇത്തരത്തിൽ നൽകിയത് എണ്ണം തികയ്ക്കാനാണെന്നും ആരോപിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽ 10,968 തൊഴിലവസരം ലക്ഷ്യമിട്ടെന്നാണ് വാദം. 1652 അവസരങ്ങൾ ലഭ്യമാക്കിയെന്നും പറയുന്നു.മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, 2020 ജൂൺ ഒന്നു മുതൽ നിയമന ശുപാർശ, നിയമന ഉത്തരവ് എന്നിവ ലഭിച്ചവരെ ഉൾപ്പെടുത്തി പട്ടിക തയാറാക്കാനാണ് നിർദ്ദേശം.

ശുപാർശ ലഭിച്ചിട്ടും, സ്‌കൂൾ തുറക്കാത്തതിനാൽ നിയമനം നൽകാനാവാത്തവരുടെ വിവരവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജനുവരി മുതൽ നിയമന ശുപാർശ ലഭിച്ചവരാണ് പട്ടികയിലുള്ളത്.കമ്പനി ബോർഡ് സെക്രട്ടറി പോസ്റ്റിൽ കഴിഞ്ഞ ആഴ്ച നിയമന ശുപാർശ ലഭിച്ച 226 പേരുടെ വിവരങ്ങളും പട്ടികയിലുണ്ട്. ഇവർക്ക് സെപ്റ്റംബർ 26ന് ആണു ശുപാർശ ലഭിച്ചത്. ഇതുവരെ നിയമനമായിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തസ്തികയിലേക്ക് പിൻവാതിൽ നിയമനം നടത്താനൊരുങ്ങിയ സർക്കാർ നീക്കം കഴിഞ്ഞ ആഴ്ച വലിയ വാർത്തയായിരുന്നു.

 

 

 

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP