Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയത്തിൽ മുങ്ങി ബെംഗളൂരു നഗരം; 15 ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ ഉയർത്തി പിടിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന യുവാവിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രളയത്തിൽ മുങ്ങി ബെംഗളൂരു നഗരം; 15 ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ ഉയർത്തി പിടിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന യുവാവിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

ബെംഗളൂരു: ബെംഗളൂരു നഗരം പ്രളയത്തിൽ മുങ്ങി. നഗരത്തിൽ പരക്കെ തുടരുന്ന മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. അഴുക്ക് ചാലുകളും കനാലുകളും കരകവിഞ്ഞ് വെള്ളം റോഡിലേക്ക് കയറി. അഴുക്ക് ചാൽ വെള്ളം റോഡിൽ കയറിയതോടെ പലയിടങ്ങളിലും റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിലായി. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതോടെ ഗതാഗതം പൂർണ്ണമായും നിലച്ചു.

വിവിധയിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഉൾപ്പെടെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹൊസാകരെഹള്ളിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചുവന്ന കാർ ഒഴുകുന്നതിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ വൈറലായി. 15 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വിഡിയോയും സൈബർ ലോകം ഏറ്റെടുത്തു.

വെള്ളം കയറിയ ഒരു വീട്ടിൽനിന്നും കുഞ്ഞിനെ കയ്യിൽ ഉയർത്തിപ്പിടിച്ച് എതിർവശത്തുള്ള വീടിന്റെ രണ്ടാംനിലയിലുള്ളവരുടെ കയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ബെംഗളൂരുവിൽ മഴ ശനിയാഴ്ചയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞതോടെ പലരും വീടുകളിൽ അകപ്പെട്ടു. വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ മറ്റിടങ്ങളിലേക്ക് മാറി. എംജി റോഡ്, ഓസ്റ്റിൻ ടൗൺ, വിവേക് നഗർ, കോറമംഗല, ശാന്തിനഗർ, സിൽക്ക് ബോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കോറമംഗല, ബൊമ്മനഹള്ളി ഭാഗങ്ങളിൽ വീടുകളിലും അപ്പാർട്ടുമെന്റുകളിലും വെള്ളം കയറി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

കർണാടകയുടെ പല ഭാഗങ്ങളിലായി മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് പല ഭാഗങ്ങളിലും പെയ്തത്. വടക്കൻ കർണാടകയിലെ ബെലഗാവി, ബല്ലാരി, ധാർവാഡ്, ഗദഗ് എന്നീ ജില്ലകളിലും ദക്ഷിണ കന്നഡ, ദാവൺഗരെ, ഹവേരി, കൊപ്പൽ എന്നിവിടങ്ങളിലും കനത്ത മഴയാണ്. തീരദേശ മേഖലകളിലും മലനാട് മേഖലകളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്.

ബെംഗാൾ ഉൾക്കടലിലേയും അറബിക്കടലിലേയും കാലാവസ്ഥ മാറ്റങ്ങളാണ് മഴ നീണ്ടു പോകാൻ കാരണമെന്നും വരും ദിവസങ്ങളിൽ മഴ തുടരുമെന്നതിനാൽ ജനങ്ങൾ ജാഗരൂകരാകണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP