Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ വസ്തുവിന്റെ വ്യാജ രേഖകൾ നിർമ്മിച്ച് 20 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ്; സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ

ഒരേ വസ്തുവിന്റെ വ്യാജ രേഖകൾ നിർമ്മിച്ച് 20 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ്; സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരേ വസ്തുവിന്റെ വ്യാജ രേഖകൾ നിർമ്മിച്ച് വിവിധ ബാങ്കുകളിൽ നിന്നും 20 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയ കേസിൽ സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിലായി. അശ്വിനി അറോറ, വിജയ് അറോറ എന്നിവരെയും ഇവരുടെ ഭാര്യമാരെയുമാണ് ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസ് വിങ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലും ഗസ്സിയബാദിലും നടത്തിയ റെയ്ഡിനൊടുവിലാണ് പിടികൂടിയത്. 2016-ൽ കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഇവർ ഒളിവിലായിരുന്നു.

ഒരേ വസ്തുവകകളുടെ വ്യാജ രേഖകൾ നിർമ്മിച്ച് പല ബാങ്കുകളിൽ വിവിധ തവണകളായി ഈടുനൽകി വായ്പ സ്വന്തമാക്കിയായിരുന്നു തട്ടിപ്പ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഏറ്റെടുത്ത വസ്തുവിന്റെ വ്യാജ രേഖ നിർമ്മിച്ചും ഇവർ വായ്പ തരപ്പെടുത്തിയിരുന്നു. 2016-ൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സോണൽ മാനേജർ തങ്ങൾ കബളിപ്പിക്കപ്പെട്ടത് മനസിലാക്കി പൊലീസിൽ പരാതി നൽകിയതോടെയാണ് കുടുംബത്തിന്റെ തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവിധ ബാങ്കുകളിൽ ഇതേ വസ്തു പണയം വെച്ച് തട്ടിപ്പു നടത്തിയതായി കണ്ടെത്തുക ആയിരുന്നു.

2011 മുതൽ പ്രതികളുടെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ ഒ.ഡി.പി. നേടി വായ്പ തരപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഒരേ വസ്തുവിന്റെ വ്യാജ രേഖകൾ നിർമ്മിച്ച് അത് ഈടായി നൽകിയാണ് ഒ.ഡി.പി. സംഘടിപ്പിച്ചിരുന്നത്. അഞ്ച് ബാങ്കുകളിൽനിന്നായി 20 കോടിയിലേറെ രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. തിരിച്ചറിയൽ രേഖകളടക്കമുള്ള വിവിധ രേഖകൾ പ്രതികൾ വ്യാജമായി നിർമ്മിച്ചിരുന്നു. ഇതുപയോഗിച്ച് രജിസ്ട്രാർ ഓഫീസുകളിൽ പ്രതികളുടെ പേരിലോ മറ്റുള്ളവരുടെ പേരിലോ വസ്തുവിന്റെ രജിസ്‌ട്രേഷനും നടത്തി. ഈ രേഖകൾ പിന്നീട് ബാങ്കിന് ഈടായി നൽകിയാണ് വായ്പകൾ തരപ്പെടുത്തിയിരുന്നത്.

ബാങ്കിന് തുടക്കത്തിൽ കൃത്യമായ പലിശ നൽകിയിരുന്ന പ്രതികൾ പിന്നീട് ആറ് കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് പൊലീസിൽ പരാതി നൽകിയതോടെയാണ് മറ്റ് തട്ടിപ്പുകളെക്കുറിച്ചും കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP