Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോക്ടറാകാൻ മോഹിച്ച് പഠിച്ച പെൺകുട്ടിക്ക് നീറ്റ് പരീക്ഷയിൽ ആറ് മാർക്കെന്ന തെറ്റായ വിവരം; കടുത്ത വിഷാദത്തിലേക്ക് വീണ പെൺകുട്ടി ആത്മഹത്യ ചെയ്തു

ഡോക്ടറാകാൻ മോഹിച്ച് പഠിച്ച പെൺകുട്ടിക്ക് നീറ്റ് പരീക്ഷയിൽ ആറ് മാർക്കെന്ന തെറ്റായ വിവരം; കടുത്ത വിഷാദത്തിലേക്ക് വീണ പെൺകുട്ടി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

ഭോപാൽ: ഡോക്ടറാകാൻ മോഹിച്ച് പഠിച്ച പെൺകുട്ടിക്ക് നീറ്റ് പരീക്ഷയിൽ ആറു മാർക്കു മാത്രം ലഭിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചിന്ദ്വാര സ്വദേശിയായ 18 വയസ്സുകാരിയായ വിധി സൂര്യവൻഷിയാണ് ആത്മഹത്യ ചെയ്തത്. കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് കടുത്ത വിഷാദത്തിലേക്ക് വീണ പെൺകുട്ടി ആത്മഹത്യചെയ്യുകയായിരുന്നു. എന്നാൽ മാതാപിതാക്കൾ ഒഎംആർ ഷീറ്റ് വീണ്ടും പരിശോധിച്ചപ്പോൾ പെൺകുട്ടിക്ക് 590 മാർക്കുണ്ടെന്ന് കണ്ടെത്തി.

നന്നായി പഠിക്കുന്ന പെൺകുട്ടിക്ക് ആറു മാർക്ക് ആയിരിക്കില്ല കിട്ടിയതെന്നും തെറ്റു പറ്റിയതായിരിക്കുമെന്നും ഉള്ള വിലയിരുത്തലിനെ തുടർന്നാണ് മാതാപിതാക്കൾ ഒഎംആർ ഷീറ്റ് പരിശോധിച്ചത്. ഇതിൽ 590 മാർക്കുള്ളതായി കണ്ടെത്തി. എന്നാൽ വിഷാദത്തിലേക്ക് കൂപ്പുകുത്തിയ പെൺകുട്ടിയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ സാധിച്ചില്ല. ഈമാസം 20ന് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.

ചൊവ്വാഴ്ച വിധി സൂര്യവൻഷി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. നീറ്റിൽ ചെറിയ മാർക്ക് ലഭിച്ചതാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടക്കുന്നതേയുള്ളൂ. പരാസിയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സുമേർ സിങ് ജാട്ടെ പറഞ്ഞു. മാർക്ക് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തപ്പോൾ വന്ന പിഴവാകാം തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നാണു വിലയിരുത്തൽ. ഡോക്ടറാകാൻ ആഗ്രഹിച്ച പെൺകുട്ടി നന്നായി തന്നെ പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP