Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഹാറിൽ ജനതാദൾ രാഷ്ട്രവാദി പാർട്ടി സ്ഥാനാർത്ഥി വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന ശ്രീനാരായൺ സിങ്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഉണ്ടായ വെടിവെയ്‌പ്പിൽ ആറു പേർക്ക് പരിക്ക്: രണ്ട് പേർ അറസ്റ്റിൽ

ബിഹാറിൽ ജനതാദൾ രാഷ്ട്രവാദി പാർട്ടി സ്ഥാനാർത്ഥി വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന ശ്രീനാരായൺ സിങ്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഉണ്ടായ വെടിവെയ്‌പ്പിൽ ആറു പേർക്ക് പരിക്ക്: രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പട്‌ന: ബിഹാറിൽ ജനതാദൾ രാഷ്ട്രവാദി പാർട്ടി സ്ഥാനാർത്ഥി വെടിയേറ്റു മരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന ജനതാദൾ രാഷ്ട്രവാദി പാർട്ടി സ്ഥാനാർത്ഥി ശ്രീനാരായൺ സിങാണ് വെടിയേറ്റു മരിച്ചത്. ഷിയോഹർ ജില്ലയിലെ ഹാത്സർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്.

ശ്രീനാരായൺ സിങ്ങിന്റെ അനുയായികൾക്കും വെടിവയ്പിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ആറ് പേർ ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും പൂർണാഹിയ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ രാകേഷ് കുമാർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP