Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്; രോഗബാധ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയിരിക്കെ

ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്; രോഗബാധ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

'ലോക്ക്ഡൗൺ പ്രഖ്യാപിച്ച അന്ന് മുതൽ ഒരു ദിവസം പോലും ഒഴിവില്ലാതെ ഞാൻ അധ്വാനിക്കുകയാണ്. ഇപ്പോൾ ഞാൻ വിശ്രമിക്കണമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു. എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇപ്പോൾ ഐസൊലേഷനിലാണ്. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മരുന്നുകൾ കഴിക്കും, ചികിത്സ നടത്തും'- ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ബീഹാർ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണ ചുമതല ഫഡ്‌നാവിസിനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP