Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിയുടെ മുഖം ബന്ധുക്കൾക്ക് കാണാൻ അനുമതി; സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 തന്നെയായി തുടരും; കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി സർക്കാർ

കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിയുടെ മുഖം ബന്ധുക്കൾക്ക് കാണാൻ അനുമതി; സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 തന്നെയായി തുടരും; കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ സർക്കാർ വീണ്ടും പുതുക്കി. കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിയുടെ മുഖം ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകുന്നതാണ് പുതിയ നിർദ്ദേശം. മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് അടുത്ത ബന്ധുക്കൾക്ക് കാണാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അവസരമൊരുക്കും.

മാനദണ്ഡങ്ങൾ പാലിച്ച് മതപരമായ ആചാരങ്ങളോടെ മൃതദേഹം സംസ്‌കരിക്കാൻ അനുവാദമുണ്ടെങ്കിലും മൃതദേഹത്തിൽ സ്പർശിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ കുളിപ്പിക്കാനോ അനുവാദമില്ല.

സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 തന്നെയായി തുടരും. പക്ഷേ, പങ്കെടുക്കുന്നവർ നിശ്ചയമായും ആളകലം പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

10 വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും മറ്റ് രോഗങ്ങൾ അലട്ടുന്നവരും മൃതദേഹവുമായി നേരിട്ട് സമ്പർക്കമുണ്ടാകാൻ പാടില്ല. മൃതദേഹത്തിൽ നിന്നും അണുബാധയുണ്ടാകുന്നത് തടയാൻ ആഴത്തിൽ കുഴിയെടുത്താകണം സംസ്‌കാരം നടത്തേണ്ടത്.

കോവിഡ് മൂലം മരിക്കുന്നയാളുകളുടെ സംസ്‌കാര ചടങ്ങുകൾക്ക് അതത് സ്ഥലങ്ങളിലെ ആരോഗ്യപ്രവർത്തകർ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകും. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ പൂർണമായ മതചടങ്ങുകൾ നടത്താൻ അനുവാദം നൽകണമെന്ന് മുസ്ലിം സംഘടനകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മൃതദേഹം കുളിപ്പിക്കുന്നത് ഉൾപ്പടെയുള്ള ചടങ്ങുകൾ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇക്കാര്യം സർക്കാർ അനുവദിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP