Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഡ്വാൻസ് പണം വാങ്ങിയിട്ടും രോഗിക്ക് ചികിത്സ നൽകിയില്ല; ചോദ്യം ചെയ്തപ്പോൾ വ്യാജ പരാതി നൽകി കേസിൽ പെടുത്തി; മൂന്നാർ ടാറ്റാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം  

അഡ്വാൻസ് പണം വാങ്ങിയിട്ടും രോഗിക്ക് ചികിത്സ നൽകിയില്ല; ചോദ്യം ചെയ്തപ്പോൾ വ്യാജ പരാതി നൽകി കേസിൽ പെടുത്തി; മൂന്നാർ ടാറ്റാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം   

പ്രകാശ് ചന്ദ്രശേഖർ

 

മൂന്നാർ: അഡ്വാൻസ് പണം വാങ്ങിയിട്ടും രോഗിക്ക് ചികിത്സ നൽകാത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ വ്യാജപ്പരാതി നൽകി കേസ്സിൽപ്പെടുത്തിയതായി വെളിപ്പെടുത്തൽ. ദേവികുളം സ്വദേശികളും ബന്ധുക്കളുമായ മിൽട്ടൺ,ബിബിൻ,അരുൺ,ജിലീപ് എന്നിവരാണ് മൂന്നാർ ടാറ്റാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവർ ബന്ധുക്കളാണ്.

രണ്ട് ഡോക്ടർമാർ അടക്കം ആശൂപത്രി ജീവനക്കാരെ മർദ്ദിച്ചതായി ആശുപത്രി അധികൃതർ നിൽകിയ പരാതിയിൽ മൂന്നാർ പൊലീസ് തങ്ങൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്സ് ചാർജ്ജ് ചെയ്തിരിക്കുകയാണെന്നാണ് ഇവർ വ്യക്തമാക്കിയിട്ടുള്ളത്. സമീപവാസിയായ റെയ്ക്ലന്റ്(59)രൻ മൂത്രതടസ്സത്തെത്തുടർന്നുള്ള അസ്വസ്ഥത മൂലം വീട്ടിലിരുന്ന നിലവിളിക്കുന്നതുകേട്ടാണ് തങ്ങൾ ഓടിയെത്തിയതെന്നും ദയനീയവസ്ഥ കണ്ട് ഉടൻ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെന്നും ഇതിന് ശേഷം ഒരു മണിക്കൂറോളം ഇയാൾക്ക് ചികത്സ നൽകിയില്ലെന്നും ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് തങ്ങൾക്കെതിരെ വ്യാജപ്പാരാതി നൽകി ആശുപത്രി അധികൃതർ കുടുക്കിയതെന്നുമാണ് യുവാക്കൾ വിശദീകരിക്കുന്നത്.

ഒരു ആശുപത്രിയിലും ഇല്ലാത്ത തരത്തിൽ അഡ്വാൻസായി 500 രൂപ വാങ്ങിയ ശേഷമാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇയാളുടെ തൊട്ടടുത്ത കട്ടിലിൽ പനിയുമായി എത്തിയ ആളെ കിടത്തിയെന്നും ഇവർ ആരോപിച്ചു.

എന്നാൽ ഫിക്സ് വന്ന മൂന്നുമാസം പ്രായമായ കുട്ടിക്കും ഹൃദയസംബന്ധമായ അസുഖവുമായി എത്തിയ മറ്റൊരാൾക്കും അടിയന്തിര ചികത്സ നൽകേണ്ടി വന്നതിനാണ് കുറച്ചുസമയത്തേയ്ക്ക് യുവാക്കൾ എത്തിച്ച രോഗിയെ പരിചരിക്കാൻ കഴിയാതെ പോയതെന്നും 14-ാലമത്തെ മിനിട്ടിൽ ചികത്സ ആരംഭിച്ചെന്നും ഇതിനിടെയാണ് യുവാക്കൾ ആക്രമണം നടത്തിയതെന്നും ഹോസ്പിറ്റർ ഡയറക്ടർ മറുനാടനോട് വ്യക്തമാക്കി.

യുവാക്കൾക്കെതിരെ ഹോസ്പിറ്റൽ അധികൃതർ നിൽകിയ പരാതി പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾക്കുശേഷമെ കൂടുതൽ വിവരങ്ങൾ വ്യക്തമാവു എന്നും മൂന്നാർ പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP