Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും റിമാന്റ് പ്രതികൾ രക്ഷപ്പെടുന്നത് പതിവ്; അഞ്ചു മാസത്തിനിടെ രക്ഷപ്പെട്ടത് നാലു പ്രതികൾ; മെഡിക്കൽ കോളജ് കോവിഡ് സ്‌പെഷ്യൽ ആക്കിയതോടെ സുരക്ഷാക്കുറവെന്ന് ആരോപണം

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും റിമാന്റ് പ്രതികൾ രക്ഷപ്പെടുന്നത് പതിവ്; അഞ്ചു മാസത്തിനിടെ രക്ഷപ്പെട്ടത് നാലു പ്രതികൾ; മെഡിക്കൽ കോളജ് കോവിഡ് സ്‌പെഷ്യൽ ആക്കിയതോടെ സുരക്ഷാക്കുറവെന്ന് ആരോപണം

ജംഷാദ് മലപ്പുറം

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശപത്രിയിൽ നിന്നും അഞ്ചുമാസത്തിനിടെ രക്ഷപ്പെട്ടത് നാലു റിമാൻഡ് പ്രതികൾ. റിമാന്റ് പ്രതികൾ രക്ഷപ്പെടുന്നത് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിവാകുകയാണ്. ആശുപത്രി കോവിഡ് സ്‌പെഷ്യൽ ആക്കിയതോടെ പ്രതികൾക്ക് പ്രത്യേക സുരക്ഷയൊരുക്കാൻ പൊലീസിനും ആശുപത്രി ജീവനക്കാർക്കും കഴിയുന്നില്ല. ഇതാണ് പ്രതികൾക്ക് അവസരമൊരുക്കുന്നത്.

വാഹന മോഷണക്കേസിൽ അറസ്റ്റിലായ പ്രതി കോഴിക്കോട് കല്ലായി സ്വദേശി കൈന്നൽ പറമ്പിൽ വീട്ടിൽ നൗഷാദ് എന്ന റംഷാദ് (20) ഇക്കഴിഞ്ഞ ജൂൺ എട്ടിന് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. ആശുപത്രിയിലെ നിരീക്ഷണ സെല്ലിൽ നിന്നും ശുചിമുറിയുടെ വെന്റിലേഷൻ വഴി രക്ഷപ്പെടുകയായിരുന്നു. ആശുപത്രി പരിസരത്ത് നിർത്തിയിട്ട ബൈക്കുമായി രക്ഷപ്പെട്ട ഇയാളെ രണ്ടു ദിവസത്തിനു ശേഷം കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോവിഡ് 19 പോസിറ്റീവായ റംഷാദിനെ വീണ്ടും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ നിന്നൂം സെപ്റ്റംബർ 16ന് കോണിപ്പടിയിലെ ചങ്ങല പൊട്ടിച്ച് വീണ്ടും മുങ്ങി. രക്ഷപ്പെട്ട ശേഷം അരുകിഴായയിൽ നിന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കും ഇൻഡ്രസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ നിന്നും ആപെ ഗുഡ്‌സും മോഷ്ടിച്ചതായും കേസുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതിയും ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എടവണ്ണപ്പാറ സ്വദേശി മെഹബൂബ്(22) ആണ് ജുൺ എട്ടിന് രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ട ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടൻ യൂസഫ് (23) കഞ്ചാവ് കേസിലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ അറസ്റ്റിലായ പ്രതിയെ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെ മുതൽ കാണാതായതോടെയാണ് ഇയാൾ രക്ഷപ്പെട്ടതായി മനസ്സിലായത്.

ഇന്നലെ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതി ഡോക്ടറുടെയും ജീവനക്കാരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടൻ യൂസഫ് (23) ആണ് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. നാലു കിലോ കഞ്ചാവു സഹിതം ഇക്കഴിഞ്ഞ 17നാണ് കാളികാവ് പൊലീസ് യൂസഫിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി എൻ ഡി പി എസ് കോടതി റിമാന്റ് ചെയ്ത പ്രതിയെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നാലു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP