Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് 29ന് വ്യാഴാഴ്ച

മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് 29ന് വ്യാഴാഴ്ച

സ്വന്തം ലേഖകൻ

രക്തം ദാനം നൽകൂ ജീവൻ രക്ഷിക്കൂ എന്ന ശീർഷകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ രക്ത ദാന ക്യാമ്പ് ഒക്ടോബർ 29 ന് വ്യാഴാഴ്ച BDF ഹോസ്പിറ്റലിൽ വെച്ച് രാവിലെ 9 മണിമുതൽ 1 മണിവരെ നടക്കുന്നതാണ്.

രക്തം നൽകാൻ താല്പര്യം ഉള്ള വ്യക്തികൾ താഴെ കാണുന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ് എന്നു പ്രസിഡന്റ് സിബിൻ സലീമും, സെക്രട്ടറി അബ്ദുൽ ബാരിയും അറിയിച്ചു. 33781976. 38207050,39336267

ആരോഗ്യ മേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യ രക്തത്തിന് സമമായ കൃത്രിമ രക്തം മാത്രം വികസിപ്പിച്ചു എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണം ഇപ്പോഴും നടക്കുന്നതെ ഉള്ളൂ. ഈ സാഹചര്യത്തിൽ ആണ് രക്ത ദാനത്തിന്റെ പ്രസക്തി വർധിക്കുന്നത്. രക്തദാന ക്യാമ്പിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP