Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാത്സം​ഗ ശ്രമം ചെറുത്തതോടെ പകയായി; പ്ലസ് വൺ വിദ്യാർത്ഥിനിയെ മൂന്നം​ഗ സംഘം കൊലപ്പെടുത്തിയത് വീട്ടിൽ കയറി വെടിവെച്ച്

ബലാത്സം​ഗ ശ്രമം ചെറുത്തതോടെ പകയായി; പ്ലസ് വൺ വിദ്യാർത്ഥിനിയെ മൂന്നം​ഗ സംഘം കൊലപ്പെടുത്തിയത് വീട്ടിൽ കയറി വെടിവെച്ച്

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ബലാത്സം​ഗ ശ്രമം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ റസൂൽപുർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് പെൺകുട്ടിയെ ആക്രമിച്ചതും വെടിവെച്ചതും.11ാം ക്ലാസ്സ് വിദ്യാർത്ഥിനി സ്‌കൂളിൽ നിന്ന് മടങ്ങി വരും വഴി മൂന്നംഗം സംഘം പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിൽ നിന്ന് രക്ഷ നേടി കുട്ടി വീട്ടിലെത്തിയിരുന്നു. പിന്നീട് വെള്ളിയാഴ്ച രാത്രി മൂവരും കൂടി വന്ന് വീടിന്റെ വാതിൽ പൊളിച്ച് അകത്തു കടന്നാണ് പെൺകുട്ടിയെ വെടിവെച്ചത്.

കുട്ടിയുടെ പിതാവ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമി സംഘത്തിൽ മൂന്നു പേരുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. മനീഷ് യാദവ്, ശിവ്പാൽ യാദവ്, ഗൗരവ് ചാക് എന്നിവരാണ് അക്രമത്തിന് പിന്നിലെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞദിവസം കുട്ടി സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരുന്നവഴി പ്രതികൾ തടഞ്ഞു നിർത്തുകയും മോശമായി പെരുമാറുകയുമായിരുന്നു.

പെൺകുട്ടി ഇതിനോട് ശക്തമായി പ്രതികരിച്ചു. ഈ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ വീട്ടിൽ കയറി വിദ്യാർത്ഥിനിയെ മർദ്ദിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പെൺകുട്ടിയുടെ അച്ഛൻ അജയ് ഖാതിക് പറഞ്ഞു. സംഭവത്തിൽ റസൽപൂർ പൊലീസ് കേസെടുത്തതായും, അന്വേഷണം ഊർജ്ജിതമാക്കിയതായും ഫിറോസാബാദ് എസ്എസ്‌പി സച്ചിന്ദ് കുമാർ പട്ടേൽ പറഞ്ഞു. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്എസ്‌പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP