Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി 55 ലക്ഷം തട്ടിയെടുത്ത വളാഞ്ചേരിലിലെ അർമ ലാബുടമയുടെ മകൻ വിദേശത്തേക്ക് മുങ്ങാൻ ശ്രമം; നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമം നാടകീയതമായി തടഞ്ഞു പൊലീസ്

കോവിഡ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി 55 ലക്ഷം തട്ടിയെടുത്ത വളാഞ്ചേരിലിലെ അർമ ലാബുടമയുടെ മകൻ വിദേശത്തേക്ക് മുങ്ങാൻ ശ്രമം; നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമം നാടകീയതമായി തടഞ്ഞു പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി 55ലക്ഷംരൂപ തട്ടിയെടുത്ത മലപ്പുറം വളാഞ്ചേരിലിലെ അർമ ലാബുടമയുടെ മകനും ലാബ് നടത്തിപ്പുകാരനുമായ രണ്ടാം പ്രതി നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമം. നാടകീയതക്കൊടുവിൽ വിമാനത്തവളത്തിൽവെച്ച് പ്രതി ചെർപ്പുളശ്ശേരി, തൂത തെക്കും മുറി സ്വദേശി സഞ്ജീദ് എസ് സാദത്തിനെ(20) വളാഞ്ചേരി സിഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്തു.

പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വിമാനത്തളവത്തിൽ ഒളിഞ്ഞിരുന്ന ശേഷമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ ചോദ്യംചെയ്തതതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതിയായ വളാഞ്ചേരി കരേക്കാട് സ്വദേശി കപ്പൂത്ത് അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഉനൈസ് (23) നെയും പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി മലപ്പുറം വളാഞ്ചേരിലിലെ അർമ ലാബ് തട്ടിയെടുത്ത് 55ലക്ഷംരൂപയാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

മലപ്പുറം വളാഞ്ചേരിയിലെ അർമ ലാബ് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയത് 2250 പേർക്കാണ്. നേരത്തെ പിടിയിലായ ലാബ് ജീവനക്കാരൻ അബ്ദുൽ നാസറിനെ കോടതി റിമാൻഡ് ചെയ്തിരുന്നു.. വഞ്ചന, വ്യാജ രേഖയുണ്ടാക്കി യഥാർത്ഥ സർട്ടിഫിക്കലാക്കി നൽകൽ തുടങ്ങിയ ഐ പി സി 465,468,471,420 വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ലാബ് ഉടമ സുനിൽ സാദത്ത് എന്ന ബാബു കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതിനാൽ അറസ്റ്റു ചെയ്തിട്ടില്ലായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 13നാണ് പെരിന്തൽമണ്ണ തൂത സ്വദേശി കോവിഡ് പരിശോധനക്കായി അർമ ലാബിനെ സമീപിച്ചത്.

14 ന് ഇയാൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റു നൽകി.15 ന് അർമ ലാബിൽ നിന്ന് തൂത സ്വദേശിയെ വിളിച്ചു പരിശോധനയിൽ തെറ്റുണ്ടെന്നും വീണ്ടും സ്രവം എടുത്ത് പരിശോധിക്കണമെന്നറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഇയാൾ കോഴിക്കോട്ടെ മൈക്രോ ലാബുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ റിസൾട്ട് പോസിറ്റീവാണെന്നും തനിക്ക് നൽകിയത് മറ്റൊരാളുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി തന്റെ പേരിലാക്കിയതാണെന്നും ഇദ്ദേഹമറിയുന്നത്. 2500 പേരുടെ സാമ്പിളുകൾ ലാബ് ശേഖരിച്ചു.ഇതിൽ കോഴിക്കോട് മൈക്രോ ലാബിലേക്ക് 250 എണ്ണം മാത്രമേ അയച്ചിരുന്നുള്ളൂ. ബാക്കി 2250 പേർക്കും വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി. 2750 രൂപയാണ് ഓരോ ആളിൽ നിന്നും പരിശോധനയ്ക്കായി ഈടാക്കിയത്.

അർമ ലാബിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ലാബിലേക്ക് സാമ്പിളുകൾ ശേഖരിച്ച് അയക്കുകയും അവരിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമായിരുന്നു അർമ ലാബ് ചെയ്തിരുന്നത്.
എന്നാൽ വെറും 250 ഓളം സാമ്പിളുകളാണ് ഇവർ പരിശോധനയ്ക്കായി കോഴിക്കോട്ടേയ്ക്ക് അയച്ചത്. ബാക്കി സാമ്പിളുകൾ നശിപ്പിച്ചു കളയുകയും വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകുകയും ചെയ്തു. കേസ്സിലെ ഒന്നാം പ്രതിയായ അർമലാബ് ഉടമ സുനിൽസാദത്തിനെ പൊലീസ് പിടികൂടാനുണ്ട്.ഇയാൾക്ക് കോവിഡ് പോസ്റ്റീവാണ്.കഴിഞ്ഞ ദിവസം ലാബ് ജീവനക്കാരൻ കരേക്കാട് സ്വദേശിയായ കാട്ടിൽ വീട്ടിൽ അബ്ദുൽ നാസറിനെ വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു

അർമ ലാബ് വ്യാജകോവിഡ് സർട്ടിഫിക്കറ്റ് നൽകിയ വാർത്ത പുറത്ത് വന്നതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാർ. സ്രവം പരിശോധനക്കയക്കാതെ നെഗറ്റീവ് റിസൾട്ട് നൽകിയിരിക്കുകയാണ് അർമലാബ്. അതിനിടെ ജൂലൈ 17 മുതൽ സെപ്റ്റംബർ 15 വരെഅർമ ലാഭിൽ നിന്നും ആർടി പിസി ആർ പരിശോധന നടത്തിയവർ വളാഞ്ചേരി പൊലീസുമായി ബന്ധപ്പെടണമെന്ന് വളാഞ്ചേരി പൊലീസ് എസ്.എച്ച്.ഒ.എം.കെ.ഷാജി അറിയിച്ചു.രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP