Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസംബർ മാസത്തെ പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി: എന്നാൽ നവംബർ മാസത്തിൽ നടക്കുന്ന എൽ പി, യു പി സ്കൂൾ ടീച്ചർ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റയച്ച് പി എസ് സി: പരീക്ഷയെഴുതുന്നത് ഭൂരിഭാഗവും സ്ത്രീകൾ, ഇവരിൽ പലരും കൊച്ചുകുട്ടികളുള്ളവർ; ഡിസംബറിലെ പരീക്ഷ മാറ്റിയ പി എസ് സി നവംബറിലെ അദ്ധ്യാപക പരീക്ഷ മാറ്റാതെ കാണിച്ചതുകൊടും ക്രൂരത

ഡിസംബർ മാസത്തെ പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി: എന്നാൽ നവംബർ മാസത്തിൽ നടക്കുന്ന എൽ പി, യു പി സ്കൂൾ ടീച്ചർ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റയച്ച് പി എസ് സി: പരീക്ഷയെഴുതുന്നത് ഭൂരിഭാഗവും സ്ത്രീകൾ, ഇവരിൽ പലരും കൊച്ചുകുട്ടികളുള്ളവർ; ഡിസംബറിലെ പരീക്ഷ മാറ്റിയ പി എസ് സി നവംബറിലെ അദ്ധ്യാപക പരീക്ഷ മാറ്റാതെ കാണിച്ചതുകൊടും ക്രൂരത

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ശക്തമായി ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് ഡിസംബർ മാസത്തെ പരീക്ഷ മാറ്റിവെച്ച പി എസ് എസി പക്ഷെ രോഗവ്യാപനം രൂക്ഷമായ ഒക്ടോബർ-നവംബർ മാസങ്ങളിലെ പരീക്ഷകൾ മാറ്റിവെക്കാതെ മുന്നോട്ടു പോവുകയാണ്. നവംബറിൽ പ്രഖ്യാപിച്ച എൽ പി, യു പി സ്കൂൾ ടീച്ചർ പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ പി എസ് സി അയച്ചു തുടങ്ങിയിട്ടുണ്ട്. മറ്റു പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഭൂരിഭാഗവും സ്ത്രീകൾ എഴുതുന്ന പരീക്ഷയാണിത്. അദ്ധ്യാപക പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ എഴുപത്തഞ്ച് ശതമാനത്തിലധികം സ്ത്രീകളാ. ഭൂരിഭാഗം അപേക്ഷകരും കുടുംബിനികളാണ്. ഇവരിൽ പലർക്കും കൊച്ചുകുട്ടികളുമുണ്ട്. ഇവർക്കുണ്ടാകുന്ന രോഗബാധ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നുറപ്പാണ്.

മറ്റു ജില്ലകളിലാണ് ഭൂരിഭാഗം പേർക്കും പരീക്ഷാ സെന്റർ അനുവദിച്ചിട്ടുള്ളത്. ഗതാഗത സംവിധാനം പോലും പൂർണ്ണമായി ശരിയാവാത്ത കാലത്ത് ഇത്ര ദൂരെ പോയി എങ്ങിനെ പരീക്ഷയെഴുതും എന്ന ആശങ്കയിലാണ് സ്ത്രീ ഉദ്യോഗാർത്ഥികൾ. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമമായി ഉയർന്നിരുന്നെങ്കിലും മാനുഷിക പരിഗണന നൽകാൻ പോലും പി എസ് സിയും സർക്കാറും തയ്യാറായില്ലെന്നും കൊച്ചുകുട്ടികളുള്ള അമ്മമാരോട് ചെയ്യുന്ന കൊടുംക്രൂരതയാണ് പി എസ് സിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായിട്ടും പരീക്ഷ നടത്താനുള്ള സർക്കാറിന്റെയും പി എസ് സിയുടെയും തീരുമാനം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും വിമർശനം ഉയരുന്നു.

നവംബർ ഏഴിന് നടക്കുന്ന യു പി എസ് എ, എൽ പി എസ് എ പരീക്ഷയ്ക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്ത് തന്നെ പരീക്ഷാർത്ഥികൾ എത്തിച്ചേരണമെന്ന് പി എസ് സി ഉത്തരവിൽ പറയുന്നു. ഈ ദിവസം യാത്രക്കാരുടെ അമിതമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ സർവ്വീസ് ഓപ്പറേഷൻ കൂടുതൽ കാര്യക്ഷമമാക്കി വരുമാനം വർദ്ധിപ്പിക്കാൻ യൂണിറ്റ് അധികാരികൾ കർശനമായും ശ്രദ്ധിക്കണമെന്ന് കെ എസ് ആർ ടി സിയും നിർദ്ദേശം നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന തരത്തിൽ ബോണ്ട് സർവ്വീസുകൾ ക്രമീകരിക്കണം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ ട്രിപ്പുകൾ ക്രമീകരിക്കണം. പരീക്ഷാ സെന്ററുകൾ കേന്ദ്രീകരിച്ച് പോയിന്റ് ഡ്യൂട്ടി ക്രമീകരിച്ച് ട്രിപ്പുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കെ എസ് ആർ ടി സിയെ മാത്രം വിശ്വസിച്ച് പരീക്ഷാ സെന്ററിലെത്താൻ കഴിയുമോ എന്ന ആശങ്കയാണ് ഭൂരിഭാഗം പേർക്കുമുള്ളത്.

നവംബറിലെ പരീക്ഷ വാശിപിടിച്ചു നടത്തുന്ന പി എസ് സി പക്ഷേ ഡിസംബറിലെ പരീക്ഷ മാറ്റിവെച്ച് ഇപ്പോഴേ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുപ്രാഥമിക പരീക്ഷ കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ തത്ക്കാലം മാറ്റിവെച്ചിരിക്കുകയാണെന്നാണ് പി എസ് സി ഉത്തരവിലുള്ളത്. പൊതുഗതാഗത സംവിധാനങ്ങൾ പൂർവ്വ സ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന് പ്രയാസമുള്ളതുകൊണ്ടും ഫെബ്രുവരിയിലേക്ക് പരീക്ഷ മാറ്റിവെക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.

വിചിത്രമായ ഉത്തരവുകളാണ് പി എസ് സി നടത്തുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും പൊതു ഗതാഗതം പൂർവ്വ സ്ഥിതിയിലാകാത്തതുമായ നവംബറിൽ പരീക്ഷ നടത്തും. എന്നാൽ കോവിഡ് വ്യാപനം കുറയാൻ സാധ്യതയുള്ളതും പൊതുഗതാഗതം കുറേക്കൂടി മെച്ചപ്പെടുകയും ചെയ്യുന്ന ഡിസംബറിൽ പരീക്ഷ നടത്തില്ലെന്നുമാണ് പി എസ് സി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP