Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എമി ബാരറ്റിന് യുഎസ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം, സെനറ്റ് വോട്ടെടുപ്പ് തിങ്കളാഴ്ച

എമി ബാരറ്റിന് യുഎസ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം, സെനറ്റ് വോട്ടെടുപ്പ് തിങ്കളാഴ്ച

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡിസി: യുഎസ് സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്ത എമി കോണി ബാരറ്റിന് യുഎസ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം. ഒക്ടോബർ 22-ന് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 22 അംഗങ്ങളുള്ള കമ്മിറ്റിയിൽ 12 അംഗങ്ങൾ എമി കോണിക്ക് അനുകൂലമായി വോട്ട് ചെയ്തു. പത്ത് അംഗങ്ങളുള്ള ഡമോക്രാറ്റിക് പാർട്ടി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതിനാൽ ഐക്യകണ്ഠ്യേനയാണ് എമിയെ യുഎസ് സെനറ്റിന്റെ അംഗീകാരത്തിനായി അയച്ചത്. ഒക്ടോബർ 26 തിങ്കളാഴ്ച യു.എസ് സെനറ്റിൽ വോട്ടെടുപ്പ് നടക്കും. 53 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വോട്ട് ചെയ്താൽ, ഡമോക്രാറ്റിക് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചാലും എമി സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടും.

സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ലിൻഡ്സി ഗ്രഹാം (റിപ്പബ്ലിക്കൻ പാർട്ടി) ജുഡീഷ്യറി കമ്മിറ്റി എമിയുടെ നോമിനേഷൻ അംഗീകരിച്ചതിൽ സംതൃപ്തി രേഖപ്പെടുത്തി.

എമിയുടെ നാമനിർദ്ദേശം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഡമോക്രാറ്റിക് സെനറ്ററും കമ്മിറ്റി അംഗവുമായ ഡിക് ഡാർബിൻ പറഞ്ഞു.

സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിൽ എമിയുടെ നിയമനം അംഗീകരിക്കപ്പെട്ടാൽ കൺസർവേറ്റീവ് ജഡ്ജിമാരുടെ എണ്ണം ആറാകും. ട്രംപിന്റെ വിവാദപരമായ ഇമിഗ്രേഷൻ, അബോർഷൻ, അഫോർഡബിൾ കെയർ ആക്ട് തുടങ്ങിയ വിഷയങ്ങളിൽ കോടതി അനുകൂല തീരുമാനമെടുക്കുമോ എന്നാണ് ഡമോക്രാറ്റുകൾ ഭയപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP