Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിഷ ശർമ്മ യുഎസ് പ്രതിനിധി സഭ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി

നിഷ ശർമ്മ യുഎസ് പ്രതിനിധി സഭ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി

പി.പി. ചെറിയാൻ

കാലിഫോർണിയ: നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ കാലിഫോർണിയ പതിനൊന്നാം കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഇന്ത്യൻ അമേരിക്കൻ നിഷ ശർമ്മ മത്സരിക്കുന്നു.

നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി മാർക്ക് ഗൗലിയനിയറിനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കുന്നതിനുള്ള സജീവ പ്രവർത്തനത്തിലാണ് നിഷയും ടീം അംഗങ്ങളും.

ഇന്ത്യയിലെ പഞ്ചാബിൽ നിന്നും പതിനാറാം വയസ്സിലാണ് നിഷ അമേരിക്കയിലെത്തിയത്. വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് ആൻഡ് അക്കൗണ്ടിംഗിൽ ബിരുദമെടുത്താണ് അമേരിക്കയിൽ തിരിച്ചെത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തിയിരുന്ന നിഷ, ട്രംപ് റിപ്പബ്ലിക്കൻ നോമിനിയായി 2016-ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് റിപ്പബ്ലിക്കൻ അനുഭാവിയായി മാറിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് നടപടികൾ സ്വീകരിച്ചത് അമേരിക്കൻ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമാണെന്നാണ് നിഷ വിശ്വസിക്കുന്നത്.

അമേരിക്കയുടെ സാമ്പത്തികനില ഭദ്രമാക്കുകയും, മുൻഗാമികൾ തുടങ്ങിവെച്ച നിരവധി യുദ്ധങ്ങൾ ഒഴിവാക്കുകയും, അമേരിക്കയെ ഔന്നത്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ഡൊണാൾഡ് ട്രംപിന് പിന്തുണ നൽകുക എന്നതാണ് യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് നിഷ പറയുന്നു.

ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച, സിവിൽ സൊസൈറ്റി ലീഡർഷിപ്പ് നിഷയെ വിജയിപ്പിക്കുന്നതിന് പ്രതിജ്ഞയെടുത്ത് ഇന്ത്യക്കാർ ഉൾപ്പടെയുള്ള നിരവധി വോളണ്ടീയർമാരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP