Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ 60 ശതമാനം ഇഎൽഎസ്എസ് പദ്ധതികൾക്കും അടിസ്ഥാന സൂചികകളേക്കാൾ താഴ്ന്ന പ്രകടനം

സ്വന്തം ലേഖകൻ

കൊച്ചി: ഈ വർഷം ജൂണിൽ അവസാനിച്ച ഇന്ത്യയിലെ ഇഎൽഎസ്എസ് പദ്ധതികളിൽ 59.52 ശതമാനവും അവയുടെ അടിസ്ഥാന സൂചികകളേക്കാൾ താഴ്ന്ന പ്രകടനമാണു കാഴ്ച വെച്ചതെന്ന് എസ് ആൻഡ് പി ഇൻഡീസസ് വേഴ്‌സസ് ആക്ടീവ് (സ്പിവ) വിശകലനം ചൂണ്ടിക്കാട്ടുന്നു. 48.39 ശതമാനം ലാർജ് കാപ് പദ്ധതികളും 82.31 ശതമാനം കോമ്പോസിറ്റ് ബോണ്ട് പദ്ധതികളും ഇതേ രീതിയിൽ അടിസ്ഥാന സൂചികകളേക്കാൾ താഴ്ന്ന നിലയിലായിരുന്നു. 2020 ജൂണിൽ അവസാനിച്ച പത്തു വർഷ കാലയളവിൽ 67.67 ശതമാനം ലാർജ് കാപ് പദ്ധതികളും താഴ്ന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചതെന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു.

മഹാമാരിയെ തുടർന്നുള്ള വൻ കയറ്റിറക്കങ്ങൾ ഓഹരി വിപണിയെ ബാധിച്ചെങ്കിലും അതിന്റെ ആഘാതം വിവിധ വിഭാഗം പദ്ധതികളിൽ വിവിധ രീതികളിലായിരുന്നുവെന്ന് എസ് ആൻഡ് പി ഡോ ജോൺസ് ഇൻഡീസസ് ആഗോള ഗവേഷണ വിഭാഗം ഡയറക്ടർ അകാശ് ജെയിൻ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP