Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുമ്മനത്തിനെതിരായ കേസ്- രാഷ്ട്രീയ പാപ്പരത്തം: ബിജെപി

കുമ്മനത്തിനെതിരായ കേസ്- രാഷ്ട്രീയ പാപ്പരത്തം: ബിജെപി

സ്വന്തം ലേഖകൻ

കുമ്മനത്തിനെതിരെ കള്ള കേസ് എടുത്തത് പിണറായിയുടെ രാഷ്ട്രീയ പാപ്പരത്വമാണ് വെളിവാക്കുന്നതെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ

സിപിഎമ്മിൽ നിന്നും നിരവധി പേർ ബിജെപി. യിലേക്ക് അംഗത്വം സ്വീകരിക്കുന്നത് കണ്ടു വിളറിപൂണ്ട സിപിഎം ബിജെപി. യെ ചെളിവാരിയെറിയാൻ എല്ലാ കുൽസിത മാര്ഗങ്ങളും ഉപയോഗിക്കുകയാണ്. നിസ്വാർത്ഥമായി പൊതുപ്രവർത്തനം നടത്തുന്ന ശ്രീ കുമ്മനം രാജശേഖരൻ രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണ്.അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള പിണറായി സർക്കാരിന്റെ ശ്രമം വിലപ്പോവില്ലെന്നും പിണറായി അഭിനവ ഹിറ്റ്‌ലർ ആകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി നടന്ന കരിദിന സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ സമരത്തിന് അധ്യക്ഷം വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം എ.ഡി.പ്രസാദ്, മണ്ഡലം സെക്രട്ടറി കണ്ണൻ തിരുവമ്പാടി, വി സി. സാബു എന്നിവർ സംസാരിച്ചു.

ജില്ലയിൽ ബിജെപി. പ്രവർത്തകർ വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP