Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാൻ ബാനർ മത്സരം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

ഫാൻ ബാനർ മത്സരം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ, ക്ലബ്ബിന്റെ ആവേശഭരിതവും വിപുലവുമായ ആരാധകവൃന്ദത്തിന് അവരുടെ സന്ദേശങ്ങൾ അറിയിക്കാനും താരങ്ങൾക്ക് പിന്തുണ പ്രകടിപ്പിക്കാനും അതുല്യ അവസരമൊരുക്കി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഔദ്യോഗിക ഇൻ സ്റ്റേഡിയം ഫാൻ ബാനർ മത്സരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ക്ലബ്ബ് ആരാധകരിലേക്ക് എത്തിച്ചേരാനാണ് ഔദ്യോഗിക കെബിഎഫ്സി സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ഓൺലൈനിലൂടെയുള്ള മത്സരം ഉദ്ദേശിക്കുന്നത്. പ്രത്യേകമായി രൂപകൽപ്പന ചെയ്ത ബാനറിലൂടെ ഗോവയിലെ കെബിഎഫ്സി മത്സരങ്ങളിൽ പങ്കാളികളാവാൻ ആരാധകർക്ക് ഇപ്പോൾ മുതൽ അവസരമൊരുങ്ങും. തെരഞ്ഞെടുത്ത ഡിസൈനുകൾ മത്സരവേദികളിലെ സ്റ്റാൻഡുകളിൽ അച്ചടിച്ച് പ്രദർശിപ്പിക്കുകയും ഇത് മത്സരത്തിന്റെ തത്സമയ സംപ്രേഷണ സമയത്ത് കാണിക്കുകയും ചെയ്യും. കെബിഎഫ്സിയോടുള്ള നിങ്ങളുടെ അഭിനിവേശം, കമ്മ്യൂണിറ്റി, അല്ലെങ്കിൽ കേരളം എന്നീ മൂന്ന് പ്രമേയങ്ങളിലൊന്നിനെ അടിസ്ഥാനമാക്കിയുള്ള ഡിസൈനുകൾ 2020 ഒക്ടോബർ 23 മുതൽ നവംബർ 2 വരെ എല്ലാ ആരാധകർക്കും സമർപ്പിക്കാം. ഡിസൈനുകളുടെ വ്യാപ്തി, മത്സരത്തിനുള്ള മാർഗനിർദേശങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്ക് കെബിഎഫ്സി വെബ്സൈറ്റായ www.keralablastersfc.in സന്ദർശിക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമായി പരാമർശിച്ചിരിക്കുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് മത്സരത്തിനുള്ള എൻട്രികൾ സമർപ്പിക്കാം.

ഈ സീസണിലെ മുഴുവൻ മത്സരങ്ങളും അടച്ചിട്ട വേദികളിൽ നടക്കുന്നതിനാൽ, സ്റ്റേഡിയത്തിലെ ഫാൻ ബാനറുകൾ ടീമിനുള്ള പ്രചോദനമായും നിരന്തരമായ പിന്തുണയുടെയും പ്രഭവമായി പ്രവർത്തിക്കും. അവരുടെ വീടുകളുടെ സൗകര്യത്തിലും സുരക്ഷയിലുമിരുത്തി മത്സരത്തിന്റെ ഭാഗമാക്കുകയും, താരങ്ങൾക്ക് ആർപ്പുവിളിക്കാൻ അവസരം നൽകുകയും ചെയ്യുന്ന സംരംഭത്തിലൂടെ ആരാധകരെ ഉൾക്കൊണ്ടുള്ള മുന്നേറ്റവും ക്ലബ്ബ് തുടരുകയാണ്.

രാജ്യത്തെ ഏറ്റവും ആരവമുള്ളതും ഊർജ്ജസ്വലവുമായ ആരാധകവൃന്ദങ്ങളിലൊന്നുള്ളതിൽ ഞങ്ങൾക്ക് വളരെ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സഹ ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഇത്തരം ആരാധക സംസ്‌കാരം ഇന്ത്യയിൽ സമാനതകളില്ലാത്തതാണെന്നും അവരുടെ അഭിനിവേശവും വൈകാരികതയും താരങ്ങൾ, സ്റ്റാഫുകൾ, മാനേജ്മെന്റ് എന്നിങ്ങനെ ക്ലബിലെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ മുന്നിൽ കളിക്കുകയല്ലാതെ മറ്റൊന്നും ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എങ്കിലും, സുരക്ഷക്ക് മുൻഗണന നൽകുന്ന ഈ പ്രത്യേക സീസണിൽ ഇത്തരം സംരംഭങ്ങൾ ആരാധകരെ അവർ പിന്തുണക്കുന്ന ക്ലബുമായി കൂടുതൽ അടുക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP