Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഠനയാത്രക്കിടെ അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുക്കാതെ പ്രിൻസിപ്പൽ; ചോദിക്കാനെത്തിയ ബന്ധുക്കളെയും അദ്ധ്യാപകർ മർദ്ദിച്ചു; പെൺകുട്ടി നേരിട്ട് പൊലീസ് സറ്റേഷനിലെത്തി പരാതി നൽകിയതിന് തൊട്ടുപിന്നാല അറസ്റ്റ്

പഠനയാത്രക്കിടെ അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുക്കാതെ പ്രിൻസിപ്പൽ; ചോദിക്കാനെത്തിയ ബന്ധുക്കളെയും അദ്ധ്യാപകർ മർദ്ദിച്ചു; പെൺകുട്ടി നേരിട്ട് പൊലീസ് സറ്റേഷനിലെത്തി പരാതി നൽകിയതിന് തൊട്ടുപിന്നാല അറസ്റ്റ്

ജാസിം മൊയ്തീൻ

കോഴിക്കോട്: വിനോദ യാത്രക്കിടെ വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ബാലുശ്ശേരിയിലെ അദ്ധ്യാപകൻ തിരുവനന്തപുരം ആറ്റിങ്ങൽ സൂദാ മൻസിലിൽ സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ മറ്റൊരു അദ്ധ്യാപകൻ പ്രബീഷ് ഒളിവിലാണ്. ഇയാൽ പീഡനത്തിന് കൂട്ടുനിന്നതായാണ് പരാതി. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ സിയാദിനെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സ്‌കൂളിൽ നിന്നും ഊട്ടിയിലേക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാർത്ഥിയെ സ്‌കൂളിലെ തന്നെ രണ്ട് അദ്ധ്യാപകർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യാത്ര കഴിഞ്ഞെത്തിയ ഉടൻ തന്നെ പ്രിൻസിപ്പാളിന് വിദ്യാർത്ഥി പരാതി നൽകിയിരുന്നു. എന്നാൽ പരാതി പൊലീസിന് കൈമാറാതെ പ്രിൻസിപ്പൽ ഹയർ സെക്കന്ററി ഡയരക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യുകയാണുണ്ടായത്. ഇതിനിടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വിദ്യാർത്ഥിയുടെ ബന്ധുക്കളെ അദ്ധ്യാപകർ സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തു.

സകൂൾ അധികൃതരുടെ ഭാഗത്തു നിന്നും നടപടി വൈകിയതിനാലാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. വിദ്യാർത്ഥിയുടെ പരാതിയിൽ പ്രിൻസിപ്പളടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ വിദ്യാർത്ഥി നൽകിയ പരാതി പൊലീസിന് കൈമാറിയില്ല എന്ന കാരണത്താലാണ പ്രിൻസിപ്പലിനും പീഡനത്തിനു കൂട്ടു നിന്നെന്ന പരാതിയിൽ മറ്റൊരു അദ്ധ്യാപകനെതിരെയും പൊലീസ് കേസെടുത്തു.

വിദ്യാർത്ഥി സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെയാണ് വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ സ്‌കൂൾ അദ്ധ്യാപകൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി എസ്എച്ച്ഒ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്ഐമാരായ പി.പ്രജീഷ്, എം.മധു എന്നിവർ തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടിൽ എത്തിയാണ് സിയാദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതേസമയം വിദ്യാർത്ഥിയുടെ ബന്ധു മർദ്ദിച്ചെന്നാരോപിച്ച് ഇപ്പോൾ ഒളിവിലുള്ള പ്രബീഷും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രബീഷിന്റെ പരാതിയിൽ വിദ്യാർത്ഥിയുടെ ബന്ധുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. യാത്ര കഴിഞ്ഞെത്തിയ ഉടൻ വിദ്യാർത്ഥി പ്രിൻസിപ്പാളിന് നൽകിയ പരാതിയിൽ നടപടിയില്ലാത്തത് അന്വേഷിക്കാൻ സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ ബന്ധു മർദ്ദിച്ചു എന്നാണ് പ്രബീഷ് നൽകിയ പരാതിയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP