Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

56,000 കുട്ടികൾക്കായി നൽകാനുള്ളത് 18 കോടി രൂപ; ‘സ്നേഹപൂർവം’ പദ്ധതിയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ച് സംസ്ഥാന സർക്കാർ

56,000 കുട്ടികൾക്കായി നൽകാനുള്ളത് 18 കോടി രൂപ; ‘സ്നേഹപൂർവം’ പദ്ധതിയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ച് സംസ്ഥാന സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള ‘സ്നേഹപൂർവം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ച് സംസ്ഥാന സർക്കാർ. സാമൂഹിക സുരക്ഷാ മിഷൻ വഴിയാണു പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് എല്ലാ വർഷവും മാർച്ചിൽ ഒരു വർഷത്തെ തുക ഒരുമിച്ചു നൽകുകയാണു പതിവ്.

മാതാപിതാക്കൾ നഷ്ടപ്പെടുകയോ സാമ്പത്തിക പ്രയാസം മൂലം പഠനം ബുദ്ധിമുട്ടിലാവുകയോ ചെയ്യുന്ന കുട്ടികൾക്കാണു ധനസഹായം നൽകുന്നത്. 5–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 300 രൂപയും 6 –10 ക്ലാസിലുള്ളവർക്ക് 500 രൂപയും 11,12 ക്ലാസുകളിലുള്ളവർക്ക് 750 രൂപയും ബിരുദപഠനത്തിന് 1000 രൂപയും വീതമാണു നൽകുന്നത്. സ്ഥാപന മേധാവികൾ അപേക്ഷകൾ സാമൂഹിക സുരക്ഷാ മിഷന്റെ E-Suraksha പോർട്ടൽ വഴിയാണ് നൽകേണ്ടത്. വിവരങ്ങൾക്ക് www.socialsecuritymission.gov.in എന്ന സൈറ്റ് സന്ദർശിക്കുക.

അതേസമയം, കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ ഇതുവരെ പണം നൽകിയിട്ടില്ല. 56,000 കുട്ടികൾക്ക് 18 കോടി രൂപയാണു കുടിശിക. ഇത്രയും തുക നൽകാനിരിക്കെയാണ് ഈ വർഷത്തെ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP