Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഞ്ചാബ് മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സ്വിറ്റ്‌സർലൻഡ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങളെ സംബന്ധിച്ചും വിശ​ദീകരണം തേടും

പഞ്ചാബ് മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സ്വിറ്റ്‌സർലൻഡ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങളെ സംബന്ധിച്ചും വിശ​ദീകരണം തേടും

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ സമൻസ്. അമരീന്ദർ സിങ്ങിന്റെ മകൻ റനീന്ദർ സിങ്ങ് ഇ.ഡിയുടെ ജലന്ധർ ഓഫീസിൽ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിദേശനാണ്യ വിനിമയ ചട്ടലംഘനം, നികുതിയടയ്ക്കാത്ത വിദേശ ആസ്തി എന്നിവയുടെ പേരിലാണ് റനീന്ദറിന് ഇ.ഡി സമൻസ് അയച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സ്വിറ്റ്‌സർലൻഡ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ് എന്നിവിടങ്ങളിൽ നിക്ഷേപമുണ്ടെന്ന ആരോപണത്തെപ്പറ്റി വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ മറികടക്കാൻ ലക്ഷ്യമിടുന്ന ബില്ലുകൾ പഞ്ചാബിലെ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഈയാഴ്ച പാസാക്കിയിരുന്നു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കർഷകരെ അനുനയിപ്പിക്കാൻ ആയിരുന്നു ഇത്. തൊട്ടുപിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനുള്ള ഇ.ഡിയുടെ നീക്കം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP