Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവേഷണങ്ങൾ ഫലം കണ്ടാൽ എല്ലാ മരുന്ന് നിർമ്മാണങ്ങൾക്കും ചെലവ് കുറയും; മലയാളി വിദ്യാർത്ഥിനിക്ക് 55 ലക്ഷം രൂപയുടെ കേന്ദ്ര ഫെലോഷിപ്പ്

ഗവേഷണങ്ങൾ ഫലം കണ്ടാൽ എല്ലാ മരുന്ന് നിർമ്മാണങ്ങൾക്കും ചെലവ് കുറയും; മലയാളി വിദ്യാർത്ഥിനിക്ക് 55 ലക്ഷം രൂപയുടെ കേന്ദ്ര ഫെലോഷിപ്പ്

മറുനാടൻ ഡെസ്‌ക്‌

പൊൻകുന്നം: മലയാളിയായ ​ഗവേഷക വിദ്യാർത്ഥിനിയുടെ ​ഗവേഷണം ഫലം കണ്ടാൽ മരുന്നുകൾ ലഭിക്കുക ഇപ്പോൾ ലഭിക്കുന്നതിലും കുറഞ്ഞ വിലയ്ക്ക്. ചിറക്കടവ് സ്വദേശിനിയും തിരുപ്പതി ഐസർ സർവകലാശാലയിൽ ​ഗവേഷക വിദ്യാർത്ഥിനിയുമായ രേഷ്മ ബാബുവാണ് മരുന്നുകളുടെ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങൾ കുറച്ച് ഫലപ്രദമായ നിലയിൽ മരുന്ന് നിർമ്മാണം സംബന്ധിച്ച ​ഗവേഷണം നടത്തുന്നത്. ഇതിനായി കേന്ദ്രസർക്കാരിന്റെ 55 ലക്ഷം രൂപയുടെ ഫെലോഷിപ്പും വിദ്യാർത്ഥിനിക്ക് ലഭിച്ചു.

രസതന്ത്രത്തിലാണ് ഗവേഷണം. മരുന്നുകളുടെ നിർമ്മാണത്തിൽ ഇപ്പോൾ നാൽപ്പതിലേറെ ഘട്ടങ്ങളായാണ് പരീക്ഷണം. ഇത് പത്തിൽ താഴെയായി കുറയ്ക്കുന്നതു സംബന്ധിച്ചാണ് പഠനം. പരീക്ഷണഘട്ടങ്ങളുടെ എണ്ണം കുറയ്ക്കാനായാൽ മരുന്നുകൾ ഇപ്പോഴത്തേതിൽ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാനാവുമെന്നതാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണമെന്ന് രേഷ്മ പറഞ്ഞു.

തിരുപ്പതി ഐസർ സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയാണ് ചിറക്കടവ് ഉലകുവീട്ടിൽ ഒ.എൻ.ബാബുവിന്റെയും ശ്രീദേവിയുടെയും മകളായ രേഷ്മ. പി.എച്ച്.ഡി. പഠനത്തിനാണ് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രൈംമിനിസ്റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹയായത്. ആദ്യ രണ്ടുവർഷം മാസംതോറും എഴുപതിനായിരം രൂപ വീതം ലഭിക്കും. മൂന്നാംവർഷം പ്രതിമാസം 75,000 രൂപയും നാലും അഞ്ചും വർഷങ്ങളിൽ പ്രതിമാസം 80,000 രൂപ വീതവുമാണ് ലഭിക്കുക. കൂടാതെ പത്തു ലക്ഷം രൂപയുടെ സഹായം വേറെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP