Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലൗ ജിഹാദ് ഉയർത്തി പോരാടാൻ ഇറങ്ങിയ കത്തോലിക്കാ സഭയെ ഒപ്പം നിർത്താൻ ലീഗ് നേതാക്കൾ മാർ ആലഞ്ചേരിയെ കണ്ടു; തൊട്ടു പിന്നാലെ ജോസ് കെ മാണിക്കെതിരെ സമ്മർദ്ദം ഉയർത്തി പി ജെ ജോസഫും; കത്തോലിക്കാ വോട്ട് എൽഡിഎഫിനില്ലെന്ന് പറയിപ്പാക്കാൻ സമ്മർദ്ദം ശക്തം

ലൗ ജിഹാദ് ഉയർത്തി പോരാടാൻ ഇറങ്ങിയ കത്തോലിക്കാ സഭയെ ഒപ്പം നിർത്താൻ ലീഗ് നേതാക്കൾ മാർ ആലഞ്ചേരിയെ കണ്ടു; തൊട്ടു പിന്നാലെ ജോസ് കെ മാണിക്കെതിരെ സമ്മർദ്ദം ഉയർത്തി പി ജെ ജോസഫും; കത്തോലിക്കാ വോട്ട് എൽഡിഎഫിനില്ലെന്ന് പറയിപ്പാക്കാൻ സമ്മർദ്ദം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം കത്തോലിക്കാ വോട്ടുബാങ്കുകൾ ഇടതു മുന്നണിയിലേക്ക് പോകാൻ ഇടയാക്കുമോ? ഈ ആശങ്ക യുഡിഎഫിനുള്ളിൽ ശക്തമായിരിക്കയാണ്. യുഡിഎഫ് മുന്നണിയെ നിലനിർത്തുന്ന പ്രധാന വോട്ടുബാങ്കുകൾ രണ്ടെണ്ണമാണ്. ഒന്ന് മുസ്ലിം, രണ്ട് ക്രൈസ്തവ വോട്ടുകൾ. ഇതിൽ തന്നെ കത്തോലിക്കാ വോട്ടുകൾ പരമ്പരാഗതമായി യുഡിഎഫിനും കിട്ടിക്കൊണ്ടിരുന്നതിൽ മുഖ്യ കാരണം കേരളാ കോൺഗ്രസ് മാണി വിഭാഗമായിരുന്നു. മാണിയുടെ അഭാവത്തിൽ ഇപ്പോൾ രണ്ടായി മാറിയ പാർട്ടി ഇടതു മുന്നണിയിലേക്ക് പോയിക്കഴിഞ്ഞു.

ജോസ് കെ മാണിയുടെ കൊഴിഞ്ഞു പോക്ക് അധികാരം പിടിക്കാമെന്ന യുഡിഎഫിന്റെ മോഹങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതി നിർണായകമായ ഒരു കൂടിക്കാഴ്‌ച്ച കഴിഞ്ഞ ദിവസം നടന്നു. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിംലീഗ് നേതാക്കൾ കൂടിക്കാഴ്‌ച്ച നടത്തി. കൊച്ചിയിൽ നടന്ന യുഡിഎഫ് യോഗത്തിനു ശേഷം കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സഭാ ആസ്ഥാനത്തു ചെന്നാണ് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എന്നിവർ മാർ ആലഞ്ചേരിയെ കണ്ടത്.

അരമണിക്കൂറോളം അവിടെ ചെലവഴിച്ച നേതാക്കൾ സൗഹൃദ സംഭാഷണമാണ് നടത്തിയതെന്ന് ലീഗ് വിശദീകരിച്ചെങ്കിലും രാഷ്ട്രീയ കാര്യങ്ങളും ചർച്ച ചെയ്തതായി സൂചനയുണ്ട്. ഇതിനു പിന്നാലെ കേരള കോൺഗ്രസ് (ജോസഫ്) നേതാക്കളായ പി.ജെ.ജോസഫും മോൻസ് ജോസഫും മാർ ആലഞ്ചേരിയെ സന്ദർശിച്ചു. രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം സംബന്ധിച്ചു സിറോ മലബാർ സഭയോ കെസിബിസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം പി ജെ ജോസഫ് വിഭാഗത്തിന് പിന്തുണ തേടിയാണ് മുസ്ലിംലീഗ് എത്തിയതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കൂടിക്കാഴ്‌ച്ചയെ വിലയിരുത്തുന്നത്. കത്തോലിക്കാ വോട്ട് എൽഡിഎഫിന് ഇല്ലെന്ന് പറയിക്കാനുള്ള ശ്രമങ്ങളാണെന്ന ആക്ഷേപവും ഇതോടെ ഉയർന്നിട്ടുണ്ട്. നേരത്തെ എം എം ഹസ്സൻ പാണക്കാട് തങ്ങളെയും ജമാഅത്തെ ഇസ്ലാമി അമീറുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇങ്ങനെ സമുദായ വോട്ടുകളെ ഒപ്പം നിർത്താനുള്ള സന്ദർശനങ്ങൾക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകുകയും ചെയ്യുന്നുണ്ട്.

അടുത്തകാലത്തിയാ കത്തോലിക്കാ സഭ മുസ്ലിം സമുദായങ്ങൾക്കെതിരെ ലവ് ജിഹ്ാദ് ആരോപണങ്ങൾ ഉന്നയിക്കു കൊണ്ടു രംഗത്തുവന്നിരുന്നു., സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന കത്തോലിക്ക സഭ സിനഡ് അഭിപ്രായപ്പെട്ടതും ഏറെ വിവാദമായിരുന്നു. സംസ്ഥാന സർക്കാരും കേന്ദ്രവും ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും ലൗ ജിഹാദ് ആരോപണത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു. തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ, സീറോ മലബാർ സഭ എന്നിവരാണ് ആരോപണം ആവർത്തിച്ചു രംഗത്തുവന്നത്.

സീറോ മലബാർ സഭയുടെ ലൗ ജിഹാദ് സിനഡ് തീരുമാനത്തെ ന്യായീകരിച്ചാണ് കത്തോലിക്ക സഭയുടെ മുഖലേഖനം. ലൗ ജിഹാദുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളെയും സിപിഎം അടക്കമുള്ള ഇടത് പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും ലേഖനത്തിൽ വിമർശിക്കുന്നു. സംസ്ഥാനത്ത് 2,868 ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിലൂടെ മതം മാറ്റിയെന്നും ആരോപിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് എറണാകുളം മരടിൽ നിന്ന് പെൺകുട്ടിയെ മലക്കപ്പാറയിൽ എത്തിച്ച് കാമുകൻ കൊലപ്പെടുത്തിയ സംഭവവും ലൗ ജിഹാദ് ആയിരുന്നുവെന്ന് സൂചിപ്പിക്കാൻ യുവാവ് മുസ്ലിം ആണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

ലൗ ജിഹാദിന്റെ പേരിൽ പല പെൺകുട്ടികളെയും ഇസ്ലാം മതത്തിലേക്ക് മാറ്റി പീഡിപ്പിച്ചിട്ടും പ്രതികരിക്കാൻ സിപിഎം, ഡിവൈഎഫ്ഐ എന്നീ ഇടത് പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികളെ കണ്ടില്ല. കൂടാതെ ബിജെപിയുടെ പൗരത്വ ലഘുലേഖ വിതരണം ഉദ്ഘാടനം ചെയ്ത മേജർ ആർച്ച് ബിഷപ്പിന്റെ നടപടി തെറ്റല്ലെന്നും പ്രധാന പ്രശ്നം ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി നടക്കുന്ന ലൗ ജിഹാദ് ആണെന്നും പറയുന്നു. അതേസമയം ലൗ ജിഹാദ് പരാതികളെ ഇസ്ലാം മതവുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ വിശദമാക്കുന്നു.

ലൗ ജിഹാദ് വിഷയത്തിൽ അടക്കം ഉണ്ടാക്കിയ മുറിവ് ഉണക്കാൻ ലക്ഷ്യമിട്ടു കൂടിയാണ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയെ ലീഗ് നേതാക്കൾ സന്ദർശിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി വിഷയത്തിൽ അടക്കം മുസ്ലിം സമുദായത്തെ പിന്തുണക്കുന്ന സമീപനമായിരുന്നു കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ ഒരുമിച്ചു നിൽക്കേണ്ട ആവശ്യമാണ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയത് എന്നാണ് പുറത്തുവരുന്ന വിവരം. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിൽ എത്തിയതോടെ കൂടിക്കാഴ്‌ച്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP