Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോളിയോ വൈറസിന് തളർത്താൻ കഴിയാത്ത മനസ്സ്; ഡോ.ടി.സി.തോമസിന്റെ ജീവിതം വിധിയോട് പൊരുതി നേടിയ വിജയത്തിന്റെ കഥ

പോളിയോ വൈറസിന് തളർത്താൻ കഴിയാത്ത മനസ്സ്; ഡോ.ടി.സി.തോമസിന്റെ ജീവിതം വിധിയോട് പൊരുതി നേടിയ വിജയത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി: പോളിയോ വൈറസിന് ശരീരത്തെ തളർത്താനേ സാധിച്ചുള്ളു. മനസ്സിന്റെ ശക്തി തോമസിനെ നടത്തിയത് ജീവിത വിജയത്തിലേക്കാണ്. ഒന്നര വയസ്സിൽ കാലുകളെ തളർത്തിയ വെറസിനെ തോൽപ്പിച്ച് തോമസ് ഇന്ന് ഡോക്ടറാണ്. വ‍ടവാതൂർ ഇഎസ്ഐ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.ടി.സി.തോമസിന്റെ ജീവിതം വിധിയോട് പൊരുതി നേടിയ വിജയത്തിന്റെ കഥ കൂടിയാണ്.

ഒന്നര വയസ്സിലാണ് തോമസിനെ പോളിയോ പിടികൂടിയത്. ഇരുകാലുകൾക്കും ബലക്ഷയം. ചികിത്സയിൽ കഴിയവേ അന്ന് അവിടത്തെ ഡോക്ടർ പറഞ്ഞു– ‘ഇവൻ പഠിച്ചു മിടുക്കനായി ഡോക്ടറാകും’. ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയെങ്കിലും തോമസിന്റെ അമ്മ ഈ വാക്കുകൾ മറന്നില്ല. ഇക്കാര്യം ആവർത്തിച്ചു പറഞ്ഞാണ് മകനെ വളർത്തിയത്. സഹോദരങ്ങൾക്കൊപ്പം സൈക്കിളിന്റെ പിന്നിലിരുന്നായിരുന്നു സ്കൂൾ യാത്രകൾ. ഡോക്ടറാകണം എന്ന ലക്ഷ്യത്തോടെ എസ്ബി കോളജിൽ പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പിൽ ചേർന്നു. യാത്ര ബസിലായി. മുകളിലത്തെ നിലകൾ കയറിയിറങ്ങാൻ സഹപാഠികളും അദ്ധ്യാപകരും താങ്ങായി. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് നേടിയത്. 2 വർഷം അവിടെ ട്യൂട്ടറായി . 1994 ൽ ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ പ്രവേശിച്ചു. ഇതിനിടെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ജനറൽ മെഡിസിനിൽ എംഡിയും കരസ്ഥമാക്കി. ഇപ്പോൾ കാറിലാണ് യാത്ര. അതിനായി ക്ലച്ചിന്റെ ഭാഗത്ത് ചെറിയ മാറ്റങ്ങൾ വരുത്തി. നടക്കാൻ ഊന്നുവടി ഉപയോഗിക്കും.

കുറിച്ചി സ്വാമിക്കവലയ്ക്കു സമീപമാണ് താമസം. ഭാര്യ: പ്രിയ. മക്കൾ: ഡോ.ഒലിവിയ (തിരുനൽവേലി ഗവ.മെഡിക്കൽ കോളജിൽ എംഡി വിദ്യാർത്ഥിനി), ജൂലിയ (കോട്ടയം മെഡിക്കൽ കോളജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനി), ഫ്ലവിയ. ഫ്ലവിയയും പിതാവിന്റെയും സഹോദരിമാരുടെയും പാത പിന്തുടർന്ന് എംബിബിഎസിനു ചേരാനുള്ള തയ്യാറെടുപ്പിലാണ്. ഇന്നിപ്പോൾ സ്വന്തമായി കാർ ഓടിച്ചു ആശുപത്രി മുറ്റത്തു വന്നിറങ്ങുന്ന ഡോക്ടർക്കു പറയാനൊന്നേയുള്ളൂ– ‘രോഗബാധിതനെങ്കിൽ തളർന്നിരിക്കാതെ ധൈര്യമായി നേരിടുക’

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP