Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ പേരിന് രണ്ട് മെഡിക്കൽ കോളജുകൾ; വിദ്യാർത്ഥികളെത്താൻ ഇനിയും വർഷങ്ങളെടുക്കും

കേരളത്തിൽ പേരിന് രണ്ട് മെഡിക്കൽ കോളജുകൾ; വിദ്യാർത്ഥികളെത്താൻ ഇനിയും വർഷങ്ങളെടുക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷന്റെ പുതിയ വ്യവസ്ഥകൾ കോന്നി, കാസർകോട് മെഡിക്കൽ കോളജുകളിലെ എംബിബിഎസ് അഡ്‌മിഷന് വെല്ലുവിളിയാകും. 300 കിടക്കകളോടെ രണ്ടു വർഷമെങ്കിലും പ്രവർത്തിച്ച ആശുപത്രികളിൽ മാത്രമേ ഇനി മെഡിക്കൽ കോളജ് ആരംഭിക്കാവൂ എന്ന ദേശീയ മെഡിക്കൽ കമ്മിഷന്റെ വ്യവസ്ഥയാണ് കേരളത്തിൽ കോന്നി, കാസർകോട് മെഡിക്കൽ കോളജുകളിൽ എംബിബിഎസ് അഡ്‌മിഷൻ വൈകാൻ കാരണമാകുക. മെഡിക്കൽ കോളജുകൾ നേരിട്ടു തുടങ്ങുന്ന രീതി നിർത്തലാക്കുന്നതിനാണ് മെഡിക്കൽ കമ്മീഷൻ നിർദ്ദേശം എന്നതുകൊണ്ടുതന്നെ രണ്ട് മെഡിക്കൽ കോളജുകളിലും വി​ദ്യാർത്ഥികൾ എത്താൻ വർഷങ്ങൾ കാത്തിരിക്കണം. തുടക്കത്തിൽ 300 കിടക്കകളും എംബിബിഎസ് ആദ്യ ബാച്ച് പൂർത്തിയാകുമ്പോഴേക്ക് 500 കിടക്കകളും വേണമെന്നാണു മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു പകരം രൂപീകരിച്ച ദേശീയ മെഡിക്കൽ കമ്മിഷന്റെ ആദ്യ തീരുമാനങ്ങളിലൊന്നാണിത്.

കോന്നിയിൽ കഴിഞ്ഞ മാസമാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. 300 കിടക്കകളാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്യുന്നതെങ്കിലും കിടത്തിച്ചികിത്സ ആരംഭിച്ചിട്ടില്ല. കാസർകോട്ട് മെഡിക്കൽ കോളജിനായി നിർമ്മിച്ച അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഏപ്രിൽ മുതൽ താൽക്കാലികമായി 100 കിടക്കകളോടെ കോവിഡ് ആശുപത്രിയായി പ്രവ‍ർത്തിക്കുകയാണ്. സാധാരണ നിലയിലുള്ള ആശുപത്രി പ്രവർത്തനം ആരംഭിച്ചിട്ടുമില്ല. 2 വർഷം പ്രവർത്തിച്ച ശേഷം അപേക്ഷിച്ചാലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ പിന്നെയും സമയമെടുക്കും.

മെഡിക്കൽ കോളജുകളിൽ നിരീക്ഷണത്തിനു സിസിടിവി, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബയോമെട്രിക് ഹാജർ സംവിധാനം എന്നിവ നിർബന്ധമാക്കി. ഇതോടെ എല്ലാ മെഡിക്കൽ കോളജുകളിലെയും അധ്യയനവും ചികിത്സയും ഇനി കമ്മിഷനു ഡൽഹിയിൽ നിന്നു നിരീക്ഷിക്കാം. ആശുപത്രി മെഡിക്കൽ കോളജിൽ തന്നെയാകുന്നത് അഭികാമ്യം; ഇല്ലെങ്കിൽ 10 കിലോമീറ്റർ പരിധിക്കുള്ളിൽ വേണം. കുറഞ്ഞത് 20 ഏക്കർ ക്യാംപസ് വേണം. 100– 250 എംബിബിഎസ് സീറ്റുകളാകാം.

മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗത്തിനു പകരം കൂടുതൽ വിപുലമായ 24 മണിക്കൂർ അടിയന്തര ചികിത്സാ വിഭാഗം തുടങ്ങും. ഇതു ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) മാതൃകയിലായിരിക്കും. ഓരോ രോഗിക്കും രോഗത്തിന്റെ ഗൗരവം അനുസരിച്ച് ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ‘ട്രയാജ്’ സംവിധാനം നിർബന്ധമാക്കി. എല്ലാ മെഡിക്കൽ കോളജിലും കോവിഡ് പരിശോധനയ്ക്കു പിസിആർ ലാബ് വേണം. കോളജിന് അംഗീകാരം ലഭിക്കാനും ഇതു നിർബന്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP