Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടലിലെ ശത്രുവിനെ തുരത്താൻ ഇന്ത്യയുടെ ഉന്നം പിഴക്കാത്ത് അസ്ത്രം! കപ്പലുകളെ മുക്കാൻ കെൽപ്പുള്ള 'ഉറാൻ' മിസൈൽ കിറുകൃത്യം; ഇന്ത്യ പസിഫിക് സമുദ്ര മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ചൈന നടത്തുന്ന നീക്കത്തിന് ഇന്ത്യൻ താക്കീതായി ഉറാന്റെ പരീക്ഷണ വിജയം

കടലിലെ ശത്രുവിനെ തുരത്താൻ ഇന്ത്യയുടെ ഉന്നം പിഴക്കാത്ത് അസ്ത്രം! കപ്പലുകളെ മുക്കാൻ കെൽപ്പുള്ള 'ഉറാൻ' മിസൈൽ കിറുകൃത്യം; ഇന്ത്യ പസിഫിക് സമുദ്ര മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ചൈന നടത്തുന്ന നീക്കത്തിന് ഇന്ത്യൻ താക്കീതായി ഉറാന്റെ പരീക്ഷണ വിജയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയെന്ന പൊതുശത്രുവിനെ നേരിടാൻ ഇന്ത്യ ഓരോ ചുവടും കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നത്. അതിർത്തിയിൽ ഉഗ്രൻ ടാങ്കറുകളും മിസൈലുകളും വിന്യയിച്ച ഇന്ത്യ നാവിക സേനയുടെയും കരുത്തു കൂട്ടുകയാണ്. നാവികസേനക്ക് കരുത്തേകുന്ന മറ്റൊരു നേട്ടം കൂടി ഇന്ത്യ കഴിഞ്ഞ ദിവസം കരസ്ഥമാക്കി. ശത്രുവിന്റെ യുദ്ധക്കപ്പലുകൾ തകർക്കുന്ന റഷ്യൻ നിർമ്മിത 'ഉറാൻ' മിസൈൽ നാവികസേന അറബിക്കടലിൽ പരീക്ഷിച്ചു വിജയിച്ചു.

യുദ്ധക്കപ്പലായ ഐഎൻഎസ് പ്രബലിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. സേനയുടെ കാലഹരണപ്പെട്ട യുദ്ധക്കപ്പലായിരുന്നു ലക്ഷ്യം. പരമാവധി റേഞ്ചിൽ മിസൈൽ കൃത്യമായി ലക്ഷ്യം തകർക്കുന്നതിന്റെ വിഡിയോ സേന പുറത്തുവിട്ടു. 130 കിലോമീറ്റർ ദൂരപരിധിയുള്ള ഉറാൻ 145 കിലോ പോർമുന വഹിക്കും. ഇന്ത്യ പസിഫിക് സമുദ്ര മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ചൈന നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണു സേന വൻ ശക്തി പ്രകടനവും പരീക്ഷണവും നടത്തിയത്. മിസൈൽ പരീക്ഷണത്തിനു പുറമേ ഐഎൻഎസ് വിക്രമാദിത്യ ഉൾപ്പെടെ യുദ്ധക്കപ്പലുകൾ, അറ്റാക്ക് ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ തുടങ്ങിയവയുടെ പ്രകടനവും നടന്നു.

നാവികസേനാ മേധാവി അഡ്‌മിറൽ കരംബീർ സിങ് നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന പടക്കപ്പലുകളുടെ യുദ്ധശേഷിയും മറ്റും വിലയിരുത്തി. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് ചെന്നൈ തുടങ്ങിയ പോർക്കപ്പലുകളും രംഗത്തുണ്ടായിരുന്നു. ഐഎൻഎസ് ചെന്നൈയിൽനിന്ന് ബ്രഹ്മോസ് മിസൈൽ പരീക്ഷണം നടത്തി.

ഇന്ത്യൻ നിർമ്മിത ഗോദാവരി ക്ലാസ് ഫ്രിഗെറ്റാണ് തകർത്തത്. 1983ലാണ് ഇത് ആദ്യമായി ഇന്ത്യൻ നാവികസേനയിൽ കമ്മിഷൻ ചെയ്തത്. ഇത്തരത്തിലുള്ള മൂന്നു കപ്പലുകളാണ് ഇന്ത്യക്കു സ്വന്തമായിരുന്നത്. ഇതിൽ രണ്ടെണ്ണം 2015ലും 2018ലും ഡീകമ്മിഷൻ ചെയ്തിരുന്നു. ഇവയും സമാനമായി കടലിൽ മുക്കിക്കളഞ്ഞുവെന്നാണു സൂചന.

വിശാഖപട്ടണത്ത് ശത്രുസേനയുടെ മുങ്ങിക്കപ്പലുകൾ തകർക്കുന്ന ഐഎൻഎസ് കവരത്തി യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്തിരുന്നു. മുങ്ങിക്കപ്പലുകളെ നേരിടാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ എന്ന വിശേഷണത്തോടെയാണു കവരത്തി എത്തുന്നത്. ഇന്തോ പസിഫിക് സമുദ്ര മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ചൈന നീക്കം നടത്തുന്ന സാഹചര്യത്തിൽ, കവരത്തിയുടെ വരവ് ഇന്ത്യയ്ക്കു കരുത്തു പകരും.

അടുത്തിടെ മിസൈൽ പരീക്ഷണത്തിൽ ഇന്ത്യ ഏറെ നേട്ടങ്ങൾ കൈവരിച്ചിരുന്നു. ശത്രുവിന്റെ മടയിൽ പോയി യുദ്ധ ടാങ്കുകളെ ഭസ്മമാക്കുന്ന മിസൈൽ രണ്ട് ദിവസം മുമ്പ് ഇന്ത്യ വികസിപ്പിച്ചിരുന്നു. ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് ആന്റി ടാങ്ക് മിസൈൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി.

രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിലെ ഫയറിങ് റേഞ്ചിൽ നിന്നാണ് പോർമുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അറിയിച്ചു.ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയിൽപ്പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച് തകർക്കാനുള്ള ശേഷി നാഗിനുണ്ട്. നാല് മുതൽ ഏഴ് കിലോമീറ്റർ വരെ പ്രഹര പരിധിയുള്ള മിസൈൽ ഭൂമിയിൽ നിന്നും ആകാശത്ത് നിന്നും തൊടുത്തുവിടാൻ സാധിക്കും.1980കളിൽ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈൽ പദ്ധതികളിൽ ഒന്നാണ് നാഗ്. അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നിവയാണ് മറ്റുള്ള മിസൈലുകൾ. ഇതിൽ ത്രിശൂൽ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോൾ സൈന്യത്തിന്റെ ഭാഗമാണ്.

നിർഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്... അങ്ങനെ നിരവധി മിസൈലുകളാണ് ഇന്ത്യൻ പ്രതിരോധ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷിച്ചത്. ഒരു മാസത്തിനുള്ളിൽ 12 പുതിയ മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഈ പരീക്ഷണങ്ങളെല്ലാം അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP